ഫേസ്ബുക്കിലും ട്വിറ്റെറിലും സജീവ സാനിധ്യമായ മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യര്‍ ഇന്‍സ്റ്റാഗ്രമിലും എത്തുന്നു. മഞ്ജു വാര്യര്‍ തന്നെയാണ് ഈ വിവരം അറിയിച്ചത്. വരവറിയിച്ച് തന്റെ ഒരു ചിത്രവും പോസ്റ്റ്‌ ചെയ്തിട്ടുണ്ട് താരം ഇന്‍സ്റ്റയില്‍.

നിലവില്‍ മഞ്ജുവിന്റെ പേരില്‍ ധാരാളം ഫേക്ക് അക്കൗണ്ടുകള്‍ ഇന്‍സ്റ്റയില്‍ ഉള്ള സാഹചര്യത്തില്‍ മഞ്ജുവിന്റെ ഔദ്യോഗിക രംഗപ്രവേശം കാര്യങ്ങള്‍ക്ക് വ്യക്തതയുണ്ടാക്കുന്നതില്‍ സഹായിക്കും എന്ന് കരുതാം.

 

A post shared by Manju Warrier (@manju.warrier) on

മലയാളത്തിലെ പ്രമുഖ താരങ്ങള്‍ എല്ലാവരും തന്നെ ഇന്‍സ്റ്റാഗ്രാമില്‍ സജീവമാണ്.  പ്രത്യേകിച്ച് യുവ താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, ടോവിനൊ തോമസ്‌, പ്രിഥ്വിരാജ് എന്നിവരും, നടിമാരായ പാര്‍വ്വതി തിരുവോത്, റിമ കല്ലിങ്കല്‍ തുടങ്ങിയവരും.  ആ നിരയിലേക്കാണ് മഞ്ജു ഇപ്പോള്‍ പുതിയ സാന്നിധ്യമായി എത്തിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook