കഴിഞ്ഞ സെപ്റ്റംബര്‍ മാസമാണ് ജെ എഫ് ഡബ്ല്യൂ മാസിക ഏര്‍പ്പെടുത്തിയ ജെ എഫ് ഡബ്ല്യൂ അവാര്‍ഡ്‌ ദാനചടങ്ങ് ചെന്നൈയില്‍ നടന്നത്. സിനിമയിലെ മികവിനുള്ള പുരസ്‌കാരം മഞ്ജു വാര്യരും, സംഗീതത്തിലെ മികവിലുള്ള പുരസ്‌കാരം ബോംബെ ജയശ്രീയ്ക്കും ലഭിച്ചു. ‘സെന്‍സേഷന്‍ ഓഫ് സൗത്ത് ഇന്ത്യാ’ പുരസ്‌കാരത്തിന് കീര്‍ത്തി സുരേഷ് അര്‍ഹയായി. പുരസ്കാര ചടങ്ങിന്റെ വീഡിയോ ഇന്നലെ റിലീസ് ചെയ്യപ്പെട്ടു.

 

മുറിവേറ്റ, സങ്കടത്തിലാണ്ട എല്ലാ സ്ത്രീകള്‍ക്കുമായി തന്റെ പുരസ്‌കാരം സമര്‍പ്പിക്കുന്നു എന്ന് അവാര്‍ഡ്‌ സ്വീകരിച്ചു കൊണ്ട് മഞ്ജു വാര്യര്‍ പറഞ്ഞു. ഏതു പ്രതിസന്ധിയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ഉള്‍ക്കരുത്തുള്ള കേരളത്തിന്റെ സ്പിരിറ്റിനേയും മഞ്ജു ആ വേളയില്‍ എടുത്തു പറഞ്ഞു. നടി സിമ്രനില്‍ നിന്നാണ് മഞ്ജു പുരസ്‌കാരം ഏറ്റുവാങ്ങിയത്.

പുരസ്കാര ദാനത്തിന് ശേഷം വേദി വിടാനൊരുങ്ങിയ മഞ്ജുവിനോട് അവതാരകര്‍ തമിഴില്‍ രണ്ടു വാക്ക് സംസാരിക്കാമോ എന്ന് ചോദിച്ചു. താന്‍ ജനിച്ചു വളര്‍ന്നത്‌ തന്നെ തമിഴ്നാട്ടിലെ നാഗര്‍കോവിലില്‍ ആണ് അത് കൊണ്ട് തന്നെ ‘തമിഴ് പേസത്തെരിയും, പഠിക്കത്തെരിയും, എല്ലാം തെരിയും’ എന്ന് താരം മറുപടി നല്‍കി. തുടര്‍ന്ന് സിമ്രനൊപ്പം ഒരു തമിഴ് ഗാനത്തിന് മഞ്ജു ചുവടുകള്‍ വച്ചു.

Read More: മഞ്ജു വാര്യര്‍, ബോംബെ ജയശ്രീ, കീര്‍ത്തി സുരേഷ് എന്നിവര്‍ക്ക് ജെ എഫ് ഡബ്ല്യൂ അവാര്‍ഡ്‌

സന്തോഷ്‌ ശിവന്‍ സംവിധാനം ചെയ്യുന്ന ‘ജാക്ക് ആന്‍ഡ്‌ ജില്‍’, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ എന്നീ ചിത്രങ്ങളിലാണ് മഞ്ജു ഇപ്പോള്‍ അഭിനയിച്ചു വരുന്നത്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ‘ഒടിയന്‍’ ആണ് അടുത്ത് റിലീസ് ചെയ്യാനുള്ള മഞ്ജു ചിത്രം.

സന്തോഷ് ശിവനും, മഞ്ജു വാര്യരും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന നിലയിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷിക്കാവുന്ന സംഗതികളാണ് ചിത്രത്തിലുള്ളത്. ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന മുഴുനീള എന്റർടെയിനറായിരിക്കും ചിത്രമെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ഹോളിവുഡിലെയും ബോളിവുഡിലെയും പ്രശസ്തരായ സാങ്കേതിക വിദഗ്‌ധർ ഉൾപ്പെടെയുള്ള വലിയൊരു ടീമാണ് ഇതിനു വേണ്ടി സന്തോഷ് ശിവന്റെയൊപ്പം അണിനിരക്കുന്നത്.

Read More: സന്തോഷ്‌ ശിവന്റെ ക്യാമറയ്ക്ക് മുന്നില്‍ സുന്ദരിയായി മഞ്ജു വാര്യര്‍, ചിത്രങ്ങള്‍

പൃഥ്വിരാജിന്റെ ‘ലൂസിഫര്‍’, ശ്രീകുമാര്‍ മേനോന്റെ ‘ഒടിയന്‍’ എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പമാണ് മഞ്ജു എത്തുന്നത്‌.  രണ്ടും വലിയ ബജറ്റില്‍ ഒരുങ്ങുന്ന വലിയ ചിത്രങ്ങളാണ് എന്നിരിക്കെ ഇവ രണ്ടും ഉയര്‍ത്തുന്ന പ്രതീക്ഷകളും വളരെ വലുതാണ്‌.   ഇതിനു ശേഷം മഞ്ജു ചെയ്യുന്ന പ്രൊജക്റ്റുകള്‍ എന്താണ് എന്ന് അറിവായിട്ടില്ല.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ