എച്ച് വിനോദിന്റെ സംവിധാനത്തിൽ ഒരുങ്ങി തമിഴ് ചിത്രമാണ് ‘തുനിവ്’. ചിത്രത്തിൽ അജിത്തിനൊപ്പം മഞ്ജുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം റിലീസിനെത്തിയ തുനിവ് മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സീ തമിഴ് ചാനലിലെ സരിഗമപ എന്ന ഷോയിൽ മഞ്ജു അതിഥിയായെത്തി. മഞ്ജുവിനോട് ചിത്രത്തിലെ ചില്ല ചില്ല എന്ന ഗാനത്തിന് ചുവടുവയ്ക്കുവാൻ അവതാരക ആവശ്യപ്പെടുകയുണ്ടായി.തനിക്ക് അജിത്ത് സറിനെ പോലെ നൃത്തം ചെയ്യാനറിയില്ലെന്ന് മഞ്ജു പറയുന്നത് വീഡിയോയിൽ കാണാം.
മത്സരാർത്ഥികൾക്കൊപ്പം പിന്നീട് ഗാനത്തിന് നൃത്തം ചെയ്യുന്നുണ്ട് മഞ്ജു. ഗാനത്തിന്റെ ഹുക്ക് അപ്പ് സ്റ്റെപ്പിനൊപ്പം ചുവടുവയ്ക്കുകയാണ് താരം. മഞ്ജുവിന്റെ നൃത്ത വീഡിയോ തമിഴ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.
മഞ്ജുവിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ‘തുനിവ്’. ധനുഷിനൊപ്പമുള്ള ‘അസുരൻ’ ആണ് മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രം. ‘തുനിവ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ബൈക്ക് യാത്ര ചെയ്യുന്ന ചിത്രങ്ങൾ മഞ്ജു തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. അജിത്തിനും മറ്റ് അണിയറ പ്രവർത്തകർക്കുമൊപ്പമായിരുന്നു മഞ്ജുവിന്റെ യാത്ര.
ആമിർ പള്ളിയ്ക്കലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ആയിഷ’ ആണ് മഞ്ജുവിന്റെ പുതിയ ചിത്രം.ആഷിഫ് കക്കോടിയുടെ തിരകഥയിൽ ഒരുങ്ങുന്ന ചിത്രം ജനുവരി 20 ന് റിലീസിനെത്തും. ഇൻഡോ – അറേബ്യൻ കഥയാണ് ചിത്രത്തിന്റെ പ്രമേയം.