Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

സ്റ്റൈലിഷ് ലുക്കിൽ വീണ്ടും മഞ്ജു വാര്യർ, ചിത്രങ്ങൾ

‘ചതുർമുഖം’ സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക് എത്തിയതായിരുന്നു മഞ്ജു

Manju Warrier, Manju Warrier latest photos, Manju Warrier new look, manju warrier chathur mukham , chathur mukham movie, Manju Warrier viral photos, മഞ്ജു വാര്യർ, Indian express malayalam, IE malayalam

വൈറ്റ് ടോപ്പും, മുട്ട് വരെയുള്ള ബ്ലാക്ക് സ്കേർട്ടും വൈറ്റ് ഷൂവും ബേബി ബാൻഡ് ഹെയർ സ്റ്റൈലുമായി മഞ്ജു നിൽക്കുന്ന ചിത്രം അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘ചതുർമുഖം’ സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക് എത്തിയതായിരുന്നു മഞ്ജു. ന്യൂജൻ പിള്ളേർ വരെ തോറ്റുപോകുന്ന മഞ്ജുവിന്റെ കിടിലൻ മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഒന്നാകെ തരംഗം സൃഷ്ടിക്കുകയായിരുന്നു. ഇപ്പോഴിതാ, മഞ്ജുവിന്റെ പുതിയ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്. സണ്ണി വെയ്നാണ് ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by (@_nabeelnabu)

 

View this post on Instagram

 

A post shared by SUNNY (@sunnywayn)

Read more: സണ്ണിയുടെ മുന്നിലൊക്കെ പിടിച്ചു നിൽക്കേണ്ടേ? പുതിയ ലുക്കിനെ കുറിച്ച് ചിരിയോടെ മഞ്ജു; വീഡിയോ

Manju Warrier

യുവ നായികമാർ ഒന്ന് കരുതി നിന്നോ… തലൈവി രണ്ടും കൽപിച്ചാണ്

Just Lady Superstar things

#manjuwarrier #manjuchechi #ladysuperstar #Chathurmugham

Posted by Manju Warrier Cafe. on Thursday, March 25, 2021

Manju Warrier

ചാരത്തിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷിയെ പോലെ… ഉയർന്നു പറക്കുക…..

Posted by Dream pix media on Thursday, March 25, 2021

#chathurmukhammovie #sunnywayne
#rajeevanfrancis

Posted by Manju Warrier on Thursday, March 25, 2021

മഞ്ജുവാര്യരും സണ്ണി വെയ്നും ഒന്നിക്കുന്ന ചിത്രമാണ് ‘ചതുർമുഖം’. മലയാളത്തിലെ ആദ്യത്തെ ടെക്നോ-ഹൊറര്‍ സിനിമ എന്നാണ് അണിയറപ്രവർത്തകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. മഞ്ജുവിന്‍റെ തേജസ്വിനി, സണ്ണിയുടെ ആന്‍റണി, അലന്‍സിയറുടെ ക്ലെമെന്‍റ് എന്നീ കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന ചിത്രമാണിത്.

നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിൽ ആക്ഷൻ സ്വീകൻസുകളിലും മഞ്ജു വാര്യർ തിളങ്ങുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍.വി എന്നിവരാണ് ചിത്രത്തിന്റെ സംവിധായകർ. ജിസ്സ് ടോംസ് മൂവീസ്സിന്‍റെ ബാനറില്‍ മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സുമൊത്ത് ചേര്‍ന്ന് ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസ്, സു…സു…സുധി വല്‍മീകം എന്നീ ചിത്രങ്ങളുടെ സഹരചയിതാക്കളായ അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ എഴുതിയ ഈ ചിത്രത്തിലെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ആമേന്‍, ഡബിള്‍ ബാരല്‍, നയന്‍ തുടങ്ങിയ സിനിമളിലൂടെ ശ്രദ്ധേയനായ അഭിനന്ദന്‍ രാമാനുജമാണ്.

Read more: വേദിയിൽ താരമായി അമ്മ, കൺനിറയെ കണ്ട് മഞ്ജു; ചിത്രങ്ങൾ, വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Manju warrier chathurmukham promotion photos

Next Story
ജ്യോതിർമയിയുടെ വീട്, അമലിന്റെയും; ചിത്രങ്ങൾJyothirmayi, Amal Neerad, Jyothirmayi Amal Neerad photo, Jyothirmayi Amal Neerad house photos, Jyothirmayi house photos, Amal Neerad house photos, ജ്യോതിർമയി, അമൽനീരദ്, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com