കൂടുതൽ ചെറുപ്പമായി ചുറുചുറുക്കോടെ മഞ്ജു; തലൈവി രണ്ടും കൽപ്പിച്ചാണെന്ന് ആരാധകർ

സോഷ്യൽ മീഡിയയെ വീണ്ടും ഞെട്ടിച്ച് സ്റ്റൈലിഷ് ലുക്കിൽ മഞ്ജു വാര്യർ

Manju Warrier, Manju warrier latest

മഞ്ജുവാര്യരുടെ ഓരോ ചിത്രങ്ങളും ഇപ്പോൾ കൗതുകത്തോടെയും അൽപ്പമൊരു അമ്പരപ്പോടെയുമാണ് ആരാധകർ നോക്കി കാണുന്നത്. ന്യൂജൻ പിള്ളേർ വരെ തോറ്റുപോകുന്ന കിടിലൻ മേക്ക്ഓവറാണ് മഞ്ജു നടത്തിയിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള മഞ്ജുവിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. എറണാകുളത്ത് ‘ചതുർമുഖം’ സിനിമയുമായി ബന്ധപ്പെട്ട പ്രസ്സ് മീറ്റിൽ എത്തിയതായിരുന്നു മഞ്ജു.

Read more: സണ്ണിയുടെ മുന്നിലൊക്കെ പിടിച്ചു നിൽക്കേണ്ടേ? പുതിയ ലുക്കിനെ കുറിച്ച് ചിരിയോടെ മഞ്ജു; വീഡിയോ

Manju Warrier

യുവ നായികമാർ ഒന്ന് കരുതി നിന്നോ… തലൈവി രണ്ടും കല്പിച്ചാണ്

Just Lady Superstar things

#manjuwarrier #manjuchechi #ladysuperstar #Chathurmugham

Posted by Manju Warrier Cafe. on Thursday, March 25, 2021

Manju Warrier

ചാരത്തിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷിയെ പോലെ… ഉയർന്നു പറക്കുക…..

Posted by Dream pix media on Thursday, March 25, 2021

#chathurmukhammovie #sunnywayne
#rajeevanfrancis

Posted by Manju Warrier on Thursday, March 25, 2021

മഞ്ജുവാര്യരും സണ്ണി വെയ്നും ഒന്നിക്കുന്ന ചിത്രമാണ് ‘ചതുർമുഖം’. മലയാളത്തിലെ ആദ്യത്തെ ടെക്നോ-ഹൊറര്‍ സിനിമ എന്നാണ് അണിയറപ്രവർത്തകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. മഞ്ജുവിന്‍റെ തേജസ്വിനി, സണ്ണിയുടെ ആന്‍റണി, അലന്‍സിയറുടെ ക്ലെമെന്‍റ് എന്നീ കഥാപാത്രങ്ങളിലൂടെയാണ് വികസിക്കുന്ന ചിത്രമാണിത്.

നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിൽ ആക്ഷൻ സ്വീകൻസുകളിലും മഞ്ജുവാര്യർ തിളങ്ങുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവരാണ് ചിത്രത്തിന്റെ സംവിധായകർ. ജിസ്സ് ടോംസ് മൂവീസ്സിന്‍റെ ബാനറില്‍ മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സുമൊത്ത് ചേര്‍ന്ന് ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസ്, സു…സു…സുധി വല്‍മീകം എന്നീ ചിത്രങ്ങളുടെ സഹരചയിതാക്കളായ അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ എഴുതിയ ഈ ചിത്രത്തിലെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ആമേന്‍, ഡബിള്‍ ബാരല്‍, നയന്‍ തുടങ്ങിയ സിനിമളിലൂടെ ശ്രദ്ധേയനായ അഭിനന്ദന്‍ രാമാനുജമാണ്.

Read more: വേദിയിൽ താരമായി അമ്മ, കൺനിറയെ കണ്ട് മഞ്ജു; ചിത്രങ്ങൾ, വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Manju warrier chathur mukham press meet photos

Next Story
എനിക്കും ശശിയേട്ടനും നൽകിയ പിന്തുണ മകനും നൽകണം: സീമseema, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com