/indian-express-malayalam/media/media_files/2025/11/28/manju-warrier-samyuktha-varma-1-2025-11-28-13-58-44.jpg)
മലയാളത്തിന്റെ പ്രിയനായികമാരാണ് മഞ്ജു വാര്യരും സംയുക്ത വർമ്മയും. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. സംയുക്തയുടെ ജന്മദിനത്തിൽ മഞ്ജുവാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ആശംസയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
"ഏറ്റവും മനോഹരിയും, ക്ലാസ്സിയും, തമാശക്കാരിയും, സ്നേഹമുള്ളവളുമായ കൂട്ടുകാരിയ്ക്ക് എൻ്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. ഞാൻ നിന്നെ സ്നേഹിക്കുന്നു," എന്നാണ് മഞ്ജു കുറിച്ചത്.
Also Read: അഞ്ചാം വയസ്സിൽ ലോക റെക്കോർഡ്; ബുദ്ധിശക്തിയിൽ അച്ഛനെ വെല്ലും അല്ലു അർഹ
/filters:format(webp)/indian-express-malayalam/media/media_files/2025/11/28/manju-warrier-samyuktha-varma-2025-11-28-14-03-05.jpg)
വിവാഹശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്തെങ്കിലും സംയുക്തയുടെ വിശേഷങ്ങൾ അറിയാൻ ഇന്നും പ്രേക്ഷകർക്ക് താൽപ്പര്യമാണ്. യോഗയിൽ ഏറെ താൽപ്പര്യമുള്ള സംയുക്ത ഇടയ്ക്കിടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.
Also Read: The Pet Detective OTT: പെറ്റ് ഡിറ്റക്ടീവ് ഒടിടിയിൽ എത്തി, എവിടെ കാണാം?
മലയാളികളുടെ​ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. ‘മഴ’, ‘മേഘമൽഹാർ’, ‘മധുരനൊമ്പരക്കാറ്റ്’ തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ ഇരുവരും ഒന്നിച്ച് എത്തിയിട്ടുള്ളുവെങ്കിലും ഈ മൂന്നു ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇഷ്ടം കവരാൻ ഇരുവർക്കും കഴിഞ്ഞു.
ബിജു മേനോന്റെ ഓരോ അഭിമുഖങ്ങളിലും ഒരു ചോദ്യമെങ്കിലും സംയുക്തയുടെ വിശേഷങ്ങളെക്കുറിച്ചാവും. നീണ്ട ഇടവേളയ്ക്ക് ശേഷം വനിത മാഗസിനു നൽകിയ സംയുക്തയുടെ അഭിമുഖവും അടുത്തിടെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു
ട്രോളുകളില്ല, ഹേറ്റേഴ്സില്ല, ഇതെങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് സംയുക്ത നൽകിയത്. "ട്രോളുകളും ഹേറ്റേഴ്സുമില്ലെങ്കിലും ആവശ്യത്തിൽ കൂടുതൽ ഗോസിപ്പുകളുണ്ട്. അതൊന്നും ഞങ്ങൾ കാര്യമായി എടുക്കാറില്ല. പിന്നെ എന്നെ ട്രോളാൻ എനിക്ക് വേറെയാരും വേണ്ട, വീട്ടിൽ തന്നെയുണ്ട്. എന്ത് ഡ്രസ്സിട്ടാലും ബിജുവേട്ടനാണ് ആദ്യത്തെ കമന്റ് പറയുക. ഒരു വലിയ കമ്മലിട്ടാൽ ചോദിക്കും, 'ആഹാ.. വെഞ്ചാമരമൊക്കെയിട്ട് എങ്ങോട്ടാ?'. അതുപോലെ മുടിയൊന്ന് പുതിയ സ്റ്റൈലിൽ കെട്ടിയാൽ 'തലയിലെ കിളിക്കൂട് ഗംഭീരമായിട്ടുണ്ട്' എന്നാവും... ഇതൊക്കെ സ്ഥിരം പരിപാടികളാണ്. ഭാവനയുടെ വിവാഹത്തിന് ഞാനൊരു വലിയ കമ്മൽ ഇട്ടിരുന്നു, ആ ചിത്രം കുറേ ട്രോളുകൾ വാരിക്കൂട്ടി. ഞങ്ങൾ അതൊക്കെ വായിച്ചു ഒരുപാട് ചിരിച്ചു. പിന്നെ ഹേറ്റേഴ്സ്, അങ്ങനെ ശത്രുക്കളെ ഉണ്ടാക്കാൻ മാത്രം ഞങ്ങൾ ആരുടെ കാര്യത്തിലും ഇടപെടുന്നില്ലല്ലോ. എനിക്കിപ്പോൾ ഒന്നും നെഗറ്റീവില്ല. എല്ലാത്തിലും പോസിറ്റീവ് മാത്രമേ കാണാറുള്ളൂ," സംയുക്ത പറയുന്നു.
Also Read: എനിക്ക് മമ്മൂട്ടി എന്നു പേരിട്ടയാൾ ഇദ്ദേഹമാണ്; കൂട്ടുകാരനെ പരിചയപ്പെടുത്തി മെഗാസ്റ്റാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us