മാസ്കും ധരിച്ച് തോളിൽ ഒരു ബാഗുമിട്ട് വീട്ടിലേക്കു മടങ്ങുന്ന രേഷ്മ നഴ്സിന്റെ ചിത്രമാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ഒന്ന്. കോട്ടയം മെഡിക്കൽ കോളേജിൽ വൃദ്ധദമ്പതികളെ ചികിത്സിച്ചു ഭേദമാക്കുന്നതിനിടയിൽ കോവിഡ് ബാധിക്കുകയായിരുന്നു രേഷ്മ മോഹൻദാസിന്. രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങുന്ന രേഷ്മയെ സഹപ്രവർത്തകർ സന്തോഷത്തോടെ യാത്ര അയയ്ക്കുകയായിരുന്നു.

മലയാളത്തിന്റെ പ്രിയതാരം മഞ്ജുവാര്യരും രേഷ്മയെ വിളിച്ച് നേരിട്ട് അഭിനന്ദനങ്ങൾ​ അറിയിച്ചിരിക്കുകയാണ്. സ്നേഹാന്വേഷണം അറിയിച്ച മഞ്ജുവിനോട് പതിനാലു ദിവസത്തെ നിരീക്ഷണത്തിനു ശേഷം വീണ്ടും കൊറോണ ഐസൊലേഷൻ വാർഡിൽ തിരിച്ചെത്താൻ തയ്യാറാണെന്നും രേഷ്മ അറിയിച്ചു. അസുഖം ഭേദമായിട്ട് ഒരു ദിവസം ഉറപ്പായും കാണാമെന്ന ഉറപ്പാണ് മഞ്ജു രേഷ്മയ്ക്ക് നൽകിയത്. വീടുകളിൽ സ്വയംനിരീക്ഷണത്തിൽ കഴിയുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക ലക്ഷ്യമിട്ട് യൂത്ത് കോൺഗ്രസ് നടത്തുന്ന ഓണ്‍കോൾ ക്യാമ്പയിനിൽ ഭാഗമായിട്ടായിരുന്നു മഞ്ജു വാര്യരുടെ ഫോൺകോൾ.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന റാ​ന്നി​യി​ലെ വ​യോ​ദ​മ്പ​തി​ക​ളെ ആരു പരിചരിക്കുമെന്ന് ചോദിച്ചപ്പോൾ ഞാൻ തയാറെന്ന് പറഞ്ഞ് മുന്നോട്ട് വന്ന നഴ്സാണ് രേഷ്മ. വയോദമ്പതികളെ ശുശ്രൂഷിക്കുന്നതിനിടയിലാണ് രേഷ്മയ്ക്കും രോഗം പിടി പെടുന്നത്. മാ​ര്‍ച്ച് 12 മു​ത​ല്‍ 22 വ​രെ​യാ​യി​രു​ന്നു രേ​ഷ്മ​ക്ക്​ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍ഡി​ല്‍ ഡ്യൂ​ട്ടി​യു​ണ്ടാ​യി​രു​ന്ന​ത്. കൊറോണ ലക്ഷണങ്ങൾ കണ്ടതിനാൽ രേഷ്മയുടെയും സാമ്പിൾ എടുത്ത് പരിശോധനയ്ക്ക് അയയ്ക്കുകയും മാർച്ച് 24 ന് രോഗം സ്ഥിതീകരിക്കുകയുമായിരുന്നു. ഇപ്പോൾ രോഗം ഭേദമായ രേഷ്മയെ 14 ദിവസത്തെ നിരീക്ഷണത്തിനായി വീട്ടിലേക്ക് അയച്ചിരിക്കുകയാണ്. എ​റ​ണാ​കു​ളം തൃ​പ്പൂ​ണി​ത്തു​റ തി​രു​വാ​ങ്കു​ളം സ്വ​ദേ​ശി​യാ​ണ് രേ​ഷ്മ.

Read more: ആശയക്കുഴപ്പം തീർക്കാൻ മഞ്ജുവിന്റെ ഡാൻസ്; വീഡിയോ ഏറ്റെടുത്ത് താരങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook