സിനിമയ്ക്ക് അകത്ത് മഞ്ജു വാര്യർക്ക് വലിയൊരു സൗഹൃദ കൂട്ടമുണ്ട്. അതിലൊരാളാണ് പൂർണിമ ഇന്ദ്രജിത്ത്. ഒന്നിച്ചുള്ള സൗഹൃദനിമിഷങ്ങളും യാത്രാവിശേഷങ്ങളുമെല്ലാം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. പൂർണിമയുടെ ജന്മദിനത്തിൽ പ്രിയ കൂട്ടുകാരിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് മഞ്ജു.
നീ എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിന്നെ സ്നേഹിക്കുന്നുവെന്നാണ് മഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. പൂർണിമയ്ക്ക് ഒപ്പമുള്ളൊരു ഫൊട്ടോയും മഞ്ജു പോസ്റ്റ് ചെയ്തിട്ടുണ്ട്.
മഞ്ജുവും പൂർണിമയും തമ്മിലുള്ള സൗഹൃദത്തിന് വർഷങ്ങളുടെ ഇഴയടുപ്പമുണ്ട്. ജീവിതത്തിൽ മാത്രമല്ല, കരിയറിലും പരസ്പരം പിന്തുണ നൽകുന്ന സുഹൃത്തുക്കളാണ് ഇവർ. പല അവസരങ്ങളിലും മഞ്ജുവിനായി പൂർണിമ ഡിസൈൻ ചെയ്ത ഡിസൈനർ വസ്ത്രങ്ങൾ വാർത്താപ്രാധാന്യം നേടിയിട്ടുണ്ട്. മഞ്ജുവിന്റെയും പൂർണിമയുടെയും സൗഹൃദക്കൂട്ടിൽ ഗീതു മോഹന്‍ദാസും സംയുക്ത വർമ്മയും ഭാവനയും കൂടിയുണ്ട്. ഒന്നിച്ചു കൂടാനുള്ള അവസരങ്ങളൊന്നും ഈ ചങ്ങാതിമാർ നഷ്ടപ്പെടുത്താറില്ല.
Read More: ചിരിയാൽ നനയുന്ന കണ്ണുകൾ; ശ്രദ്ധ നേടി മഞ്ജുവാര്യരുടെ ചിത്രങ്ങൾ