scorecardresearch
Latest News

മഞ്ജുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സിനിമാ ലോകം

നടിമാരായ പൂര്‍ണിമ, ഭാവന, നിഖില വിമല്‍, റിമ കല്ലിങ്കല്‍, മീര ജാസ്മിന്‍ നടന്‍ പൃത്വിരാജ്, രമേശ് പിഷാരടി എന്നിവര്‍ മഞ്ജുവിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്

മഞ്ജുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സിനിമാ ലോകം

സിനിമാ ലോകത്ത് ഒരുപാടു ‘കം ബാക്കുകള്‍’ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളികള്‍ ഏറ്റവുമധികം ആഘോഷിച്ച തിരിച്ചു വരവ് മഞ്ജു വാര്യരുടേതാകും. റോഷന്‍ ആന്‍ഡ്രൂസിന്റെ ‘ ഹൗ ഓള്‍ഡ് ആര്‍ യൂ’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേയ്ക്കു മടങ്ങിയെത്തിയ മഞ്ജുവിന് മലയാളികള്‍ നല്‍കിയ സ്‌നേഹം വളരെ വലുതായിരുന്നു. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി ചിത്രങ്ങളിലേക്കു തന്റെ സാന്നിധ്യം അറിയിക്കാന്‍ ഒരുങ്ങുന്ന മഞ്ജുവിന്റെ പിറന്നാള്‍ ദിവസമാണിന്ന്.

മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ നിരയിലുളള മഞ്ജുവിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ചലച്ചിത്ര ലോകം. നടിമാരായ പൂര്‍ണിമ, ഭാവന, നിഖില വിമല്‍, റിമ കല്ലിങ്കല്‍, മീര ജാസ്മിന്‍,നവ്യ നായര്‍, നടന്‍ പൃത്വിരാജ്, രമേശ് പിഷാരടി എന്നിവര്‍ മഞ്ജുവിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

1996 ല്‍ ലോഹിതദാസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ സല്ലാപം’ എന്ന ചിത്രത്തിലൂടെയാണ് മഞ്ജുവിന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് അങ്ങോട് കന്മദം, ആറാം തമ്പുരാന്‍, സമ്മര്‍ ഇന്‍ ബത്‌ലഹേം, കണ്ണെഴുതി പൊട്ടു തൊട്ട് തുടങ്ങിയ അനവധി കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളാല്‍ മഞ്ജു ഒരു കാലഘട്ടത്തില്‍ മലയാള സിനിമയുടെ മുഖമായി മാറി. ഒരു തിരിച്ചുവരവ് മലയാളികള്‍ പ്രതീക്ഷിച്ചിരുന്നപ്പോഴാണ് നര്‍ത്തകി കൂടിയായ മഞ്ജു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിച്ചുകൊണ്ട് കലാ മേഖലയില്‍ സജീവമാകുന്നത്. ഇന്ന് ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു ബ്രാന്‍ഡ് നെയിമായി മഞ്ജു വാര്യര്‍ എന്ന പേര് മാറി കഴിഞ്ഞു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Manju warrier birthday wishes by celebrities

Best of Express