/indian-express-malayalam/media/media_files/2025/09/10/manju-warrier-asset-fi-2025-09-10-12-58-31.jpg)
/indian-express-malayalam/media/media_files/2025/09/10/manju-warrier-asset-1-2025-09-10-12-58-31.jpg)
മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. പൊതുവെ മലയാളികൾ സൂപ്പർസ്റ്റാർ പദവി നടന്മാർക്കു മാത്രം നൽകുന്ന ഒരു ഇൻഡസ്ട്രിയിൽ ആ പദവി നേടിയെടുത്ത ഏക നടിയും മഞ്ജുവാണ്.
/indian-express-malayalam/media/media_files/2025/09/10/manju-warrier-asset-3-2025-09-10-12-58-31.jpg)
14 വർഷങ്ങൾക്കു ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയ മഞ്ജു വാര്യർ ഇന്ന് മലയാളത്തില്‍ ഏറ്റവും അധികം ശമ്പളം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ്.
/indian-express-malayalam/media/media_files/2025/09/10/manju-warrier-asset-2-2025-09-10-12-58-31.jpg)
50 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് മഞ്ജു സിനിമകൾക്കായി ഈടാക്കുന്നത് എന്നാണ് റിപ്പോർട്ട്. മലയാളത്തില്‍ ഒരു സിനിമക്ക് 50 ലക്ഷവും തുനിവ് പോലുള്ള തമിഴ് ചിത്രങ്ങൾക്ക് ഒരു കോടി രൂപയും മഞ്ജു പ്രതിഫലം കൈപ്പറ്റിയെന്നും റിപ്പോർട്ടുകളുമുണ്ട്.
/indian-express-malayalam/media/media_files/2025/09/10/manju-warrier-asset-6-2025-09-10-12-58-31.jpg)
അഭിനയത്തിനൊപ്പം തന്നെ പരസ്യരംഗത്തും സജീവമാണ് മഞ്ജു വാര്യർ. കല്യാൺ, മൈജി, റീഗൽ ജ്വല്ലറി, കിച്ചൻ ട്രഷർ, ഉജാല ഉൾപ്പെടെ നിരവധി ബ്രാൻഡുകൾക്ക് വേണ്ടി മഞ്ജു പരസ്യചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പരസ്യങ്ങള്‍ക്ക് മഞ്ജു വലിയ തുക തന്നെ ഈടാക്കുന്നു എന്നും റിപ്പോർട്ടുകളുണ്ട്.
/indian-express-malayalam/media/media_files/2025/09/10/manju-warrier-asset-5-2025-09-10-12-58-31.jpg)
താരത്തിന്റെ ആസ്തി എത്രയെന്നറിയാമോ? 150 കോടിയോളമാണ് മഞ്ജുവാര്യരുടെ ആകെ ആസ്തി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
/indian-express-malayalam/media/media_files/2025/05/14/manju-warrier-3-512941.jpg)
മലയാളത്തില്‍ മാത്രമല്ല, ഇന്ന് തമിഴിലും മുന്‍നിര നായികയാണ് മഞ്ജു വാര്യര്‍. അജിത്ത്, രജനീകാന്ത്, ധനുഷ്, വിജയ് സേതുപതി എന്നിവരുടെ നായികയായും മഞ്ജു അഭിനയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.