മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന നടി മഞ്ജു വാര്യരുടെ ജന്മദിനമായിരുന്നു സെപ്റ്റംബർ പത്തിന്. താരത്തിന്റെ പിറന്നാൾ ആഘോഷ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുന്നത്. കേക്ക് മുറിക്കുന്നതിന് മുൻപ് മെഴുകുതിരി ഊതിക്കെടുത്തുകയാണ് മഞ്ജു വാര്യർ. അവിടെയാണ് സർപ്രൈസ്. വീഡിയോ കണ്ടു നോക്കൂ:
നിരവധി പേരാണ് ജന്മദിനത്തിന് മഞ്ജുവിന് ആശംസകൾ നേർന്നത്.’എന്റേത്’ എന്ന കുറിപ്പോടെയാണ് സംവിധായികയും നടിയുമായ ഗീതു മോഹൻദാസ് മഞ്ജുവിന്റെ ചിത്രം പങ്കുവച്ച് ആശംസകൾ അറിയിച്ചത്. പൂർണിമ ഇന്ദ്രജിത്തും മറ്റ് സുഹൃത്തുക്കളും പിറന്നാൾ ആശംസകൾ നേർന്നു.
Read More: എന്റേതെന്ന് ഗീതു, ഞാൻ നമ്മളെ സ്നേഹിക്കുന്നെന്ന് പൂർണിമ; മഞ്ജുവിന് പിറന്നാൾ ആശംസകൾ
ജന്മദിനാശംസകൾ, ഞാൻ നമ്മളെ സ്നേഹിക്കുന്നു എം എന്നാണ് പൂർണിമ കുറിച്ചത്. ചിത്രങ്ങൾക്കൊപ്പം ചേർത്ത ബൂമറാങ് വീഡിയോ മഞ്ജുവിനുള്ള തന്റെ പിറന്നാൾ സമ്മാനമാണെന്നും പൂർണിമ പറഞ്ഞു.
മഞ്ജുവിന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചുകൊണ്ടാണ് സഹോദരൻ മധു വാര്യർ ആശംസകൾ നേർന്നത്. താനാദ്യമായി സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിന്റെ പേരിലാണ് സഹോദരിയ്ക്കായി മധു വാര്യർ ജന്മദിനാശംസകൾ കൈമാറിയിരിക്കുന്നത്.
സല്ലാപത്തിലെ രാധ, ആറാം തമ്പുരാനിലെ ഉണ്ണിമായ, കന്മദത്തിലെ ഭാനു, പത്രത്തിലെ ദേവിക ശേഖർ തുടങ്ങിയ മഞ്ജുവാര്യർ ആടിത്തിമർത്ത കഥാപാത്രങ്ങളെല്ലാം മലയാളികളുടെ മനസിൽ ഇന്നും മായാതെ കിടക്കുന്നു. സാക്ഷ്യം എന്ന സിനിമയിലൂടെയാണ് 1995ൽ ആയിരുന്നു മഞ്ജു ആദ്യമായി വെള്ളിത്തിരയിലെത്തിയത്. സല്ലാപം എന്ന സിനിമയിലെ അഭിനയത്തോടെ മലയാള സിനിമയിൽ സ്വന്തം സ്ഥാനം നേടി.
Read More: ഈ കുട്ടിയെ അറിയാത്ത മലയാളികൾ ഉണ്ടാവുമോ?
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook