മഞ്ജു വാര്യരോളം മലയാളി സ്നേഹിക്കുന്ന മറ്റൊരു അഭിനേത്രിയുണ്ടോ എന്ന് സംശയമാണ്. സ്വന്തം വീട്ടിലെയൊരാൾ എന്ന രീതിയിലാണ് പലരും മഞ്ജുവിനെ നോക്കി കാണുന്നത്. അത്രയേറെ പ്രിയങ്കരിയാണ് മലയാളികൾക്ക് മഞ്ജു.പൊതുവെ സൂപ്പർസ്റ്റാർ പട്ടം നായകൻമാർക്ക് മാത്രം കൽപ്പിച്ചു കൊടുക്കാറുള്ള സിനിമാലോകത്ത് മഞ്ജുവും സൂപ്പർസ്റ്റാർ ആയി മാറുകയായിരുന്നു.
സിനിമകളിലെ മഞ്ജുവിനെ മാത്രമല്ല, ജീവിതത്തിലെ മഞ്ജുവിനെയും മലയാളികൾക്ക് ഏറെയിഷ്ടമാണ്. സ്ക്രീനിനു പുറത്തെ മഞ്ജുവിന്റെ വിശേഷങ്ങളറിയാനും ചിത്രങ്ങൾ കാണാനുമൊക്കെ ആരാധകർക്ക് താൽപ്പര്യമേറെയാണ്.
മഞ്ജു ഷെയർ ചെയ്ത പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാഖിന്റെ നാലാം പിറന്നാൾ ആഘോഷത്തിനിടെ പകർത്തിയ ചിത്രങ്ങളാണിത്.
അജിത്തിനൊപ്പം അഭിനയിച്ച തമിഴ് ചിത്രം തുനിവ്, ആയിഷ, വെള്ളരിപട്ടണം എന്നിവയാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ മഞ്ജുവിന്റെ ചിത്രങ്ങൾ.