‘നിങ്ങൾ നിങ്ങളോട് സംസാരിക്കുന്ന രീതിയും പ്രധാനമാണ്’; പുതിയ ചിത്രങ്ങളുമായി മഞ്ജു വാര്യർ

ദുബായിൽ ഇന്ത്യൻ കോഫി ഹൗസിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മഞ്ജു

Manju Warrier, Manju Warrier latest photos, Manju Warrier dubai, Manju Warrier stylish photo, Manju Warrier bike ride, Manju Warrier bike ride mallu traveller, മഞ്ജുവാര്യർ, iemalayalam, ഐഇ മലയാളം

മഞ്ജുവാര്യരോളം മലയാളി സ്നേഹിക്കുന്ന മറ്റൊരു അഭിനേത്രിയുണ്ടോ എന്നത് സംശയമാണ്. അത്രയേറെ പ്രിയങ്കരിയാണ് മലയാളികൾക്ക് ഈ താരം. മഞ്ജു സിനിമയിൽ അരങ്ങേറ്റം കുറിച്ച തൊണ്ണൂറുകളുടെ പകുതിയിലും, പിന്നീട് 14 വർഷത്തോളം സിനിമ വിട്ടു നിന്ന കാലത്തും തിരികെ എത്തിയപ്പോഴുമെല്ലാം ഏറെ സ്നേഹത്തോടെയാണ് മലയാളികൾ മഞ്ജുവിനെ ചേർത്തുപിടിച്ചത്. പൊതുവെ സൂപ്പർസ്റ്റാർ പട്ടം നായകൻമാർക്ക് മാത്രം കൽപ്പിച്ചുകൊടുക്കാറുള്ള സിനിമാലോകത്ത് മഞ്ജുവും ഒരു സൂപ്പർസ്റ്റാർ ആയി മാറി.

സ്ക്രീന് അപ്പുറത്തും മഞ്ജുവിന്റെ വിശേഷങ്ങളറിയാനും ചിത്രങ്ങൾ കാണാനുമൊക്കെ ആരാധകർക്ക് ഏറെ താൽപ്പര്യമാണ്. നടിയെന്ന രീതിയിൽ മാത്രമല്ല, വ്യക്തിയെന്ന രീതിയിലും മഞ്ജുവിനോട് ഏറെ ബഹുമാനവും സ്നേഹവും സൂക്ഷിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. അതുകൊണ്ടൊക്കെയാവാം, മഞ്ജുവിന്റെ ഫാഷൻ സ്റ്റേറ്റ്മെന്റുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയ നിരന്തരം ആഘോഷമാക്കുന്നത്. അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജുവിനെ ആരാധകർ വിശേഷിപ്പിക്കുന്നത്.

ഇപ്പോഴിതാ, മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മുടി പോണിടെയിൽ കെട്ടി തീർത്തും വ്യത്യസ്തമായൊരു ഗെറ്റപ്പിലാണ് മഞ്ജുവിനെ കാണാനാവുന്നത്. ‘നിങ്ങൾ നിങ്ങളോട് സംസാരിക്കുന്ന രീതിയും പ്രധാനമാണ്’ എന്ന അടിക്കുറിപ്പോടെയാണ്‌ മഞ്ജു ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ദുബായിയിലെ ഇന്ത്യൻ കോഫി ഹൗസിന്റെ ഉത്ഘാടനത്തിന് എത്തിയപ്പോൾ എടുത്ത ചിത്രങ്ങളാണ് ഇത്. പരിപാടിയിൽ നിന്നുള്ള മറ്റു ചില ചിത്രങ്ങളും കഴിഞ്ഞ ദിവസം വൈറൽ ആയിരുന്നു. ആരാധകരോട് കുശലം പറഞ്ഞും അവർക്കൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്തും ഉദ്ഘാടനവേദിയിൽ മഞ്ജുനിറഞ്ഞുനിൽക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധനേടിയത്. ഏതാനും ചിത്രങ്ങൾ കാണാം.

മഞ്ജുവിനെ കാണാനായി നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്.

Manju Warrier, Manju Warrier latest photos, Manju Warrier dubai, Manju Warrier stylish photo, Manju Warrier bike ride, Manju Warrier bike ride mallu traveller, മഞ്ജുവാര്യർ, iemalayalam, ഐഇ മലയാളം

Read more: തലപ്പാവ് വെച്ച് മഞ്ജു; ദയയിലെ ചെറുക്കനല്ലേ ഇതെന്ന് ആരാധകർ

കലോത്സവവേദികളിലെ താരമായി പിന്നീട് സിനിമയുടെ ലോകത്തെത്തിയ അഭിനേത്രിയാണ് മഞ്ജു വാര്യർ. നൃത്തത്തിന്റെ പശ്ചാത്തലത്തിൽ നിന്നുമാണ് മഞ്ജു വാര്യർ അഭിനയത്തിലേക്ക് എത്തുന്നത്. രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലക പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യർ 1995-ൽ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്തെത്തിയത്. പിന്നീട് ‘സല്ലാപം’ എന്ന ചിത്രത്തിലൂടെ നായികയായും അരങ്ങേറ്റം കുറിക്കുകയായിരുന്നു.

മലയാളത്തിലെ പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് മഞ്ജു വാര്യർ ഇന്ന്. 14 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഹൗ ഓൾഡ് ആർ യൂ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യർ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിലും ‘ലേഡീ സൂപ്പർസ്റ്റാർ’ എന്ന സ്ഥാനം നേടിയെടുത്തിരിക്കുകയാണ്. മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് മഞ്ജു വാര്യർ.

പതിനാലു വർഷത്തോളം​ അഭിനയത്തിൽ നിന്നും വിട്ടുനിന്ന മഞ്ജു വാര്യരുടെ തിരിച്ചുവരവും നൃത്തത്തിലൂടെയായിരുന്നു. ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നൃത്തം ചെയ്തുകൊണ്ടാണ് മഞ്ജു കലാരംഗത്തേക്ക് തിരിച്ചെത്തിയത്. നൃത്തത്തോട് ഏറെ പാഷനുള്ള മഞ്ജു അഭിനയ തിരക്കിനിടയിലും നൃത്തപരിപാടികൾക്ക് സമയം കണ്ടെത്താറുണ്ട്

രണ്ടാം വരവിൽ മലയാളത്തിനപ്പുറം തമിഴ് ചലച്ചിത്രരംഗത്തും മഞ്ജു തന്റെ അരങ്ങേറ്റം കുറിച്ചു. മഞ്ജുവിന്റെ കരിയർ ബെസ്റ്റ് പ്രകടനങ്ങളിൽ ഒന്നാണ് ‘അസുരൻ’ എന്ന വെട്രിമാരൻ ചിത്രത്തിൽ പ്രേക്ഷകർ കണ്ടത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Manju warrier at dubai latest photos

Next Story
കുടുംബത്തോടൊപ്പമുള്ള പിറന്നാൾ ആഘോഷചിത്രങ്ങളുമായി ഐശ്വര്യaishwarya rai, ഐശ്വര്യറായ് ബച്ചൻ, aishwarya rai birthday party, abhishek bachchan, aaradhya bachchan, aishwarya rai bachchan latest photos, aishwarya rai birthday photos, inside aishwarya rai birthday party, bollywood news
The moderation of comments is automated and not cleared manually by malayalam.indianexpress.com