/indian-express-malayalam/media/media_files/uploads/2021/04/manju-warrier-appreciates-nayattu-movie-team-video-480328-fi.jpg)
'ചാര്‍ളി' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം നീണ്ട അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് 'നായാട്ട്' എന്ന ചിത്രത്തിലേക്ക് എത്തിയിരിക്കുന്നത്. ഏപ്രില്‍ എട്ടിന് റിലീസ് ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍, ജോജു ജോര്‍ജ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഷാഹി കബീര്‍ തിരക്കഥ എഴുതിയ ചിത്രത്തിന് വലിയ വരവേല്‍പ്പാണ് പ്രേക്ഷക-നിരൂപക സമൂഹം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ഒരു സെലിബ്രിട്ടി സ്ക്രീനിംഗ് നടന്നതില്‍ പങ്കെടുത്ത നടി മഞ്ജു വാര്യര്‍ക്കും ചിത്രത്തെക്കുറിച്ച് പറയാന്‍ നല്ല വാക്കുകള്‍ മാത്രമായിരുന്നു.
"ഈ സിനിമയുടെ ഭാഗമായ എല്ലാവരോടും എനിക്ക് കടുത്ത അസൂയയാണ് തോന്നുന്നത്. നല്ല സിനിമയാണ്. മാര്‍ട്ടിന്‍, 'ചാര്‍ളി'യ്ക്ക് ശേഷം കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ചെയ്ത സിനിമയാണ്. അപ്പൊ ആ കാത്തിരിപ്പും... സംവിധായകന്‍റെ ഒരു കൈയ്യൊപ്പ് വളരെ വളരെ വ്യക്തമായി, ശക്തമായി പതിഞ്ഞിട്ടുള്ള ഒരു സിനിമയാണ്. ഈ സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍."
ഇതൊരു സിനിമയാണ് എന്നൊക്കെ ഒരു പരിധി കഴിഞ്ഞപ്പോള്‍ മറന്നു പോയി എന്നും പറഞ്ഞ മഞ്ജു 'വളരെ റിയലിസ്റ്റിക് ആയിട്ട്, വളരെ നാച്ചുറല്‍ ആയിട്ട്, ഏറ്റവും ബ്രില്ല്യന്റ് ആയിട്ട് എക്സിക്യൂട്ട് ചെയ്തിരിക്കുന്ന സിനിമയാണ്,' എന്നും കൂട്ടിച്ചേര്‍ത്തു.
"അതില്‍ ഞാനൊട്ടും അത്ഭുതപ്പെടുന്നുമില്ല. കാരണം, അത്രയും 'കില്ലര്‍' ടീം എന്ന് തന്നെയാണ് പറയേണ്ടത്. ഓരോ വിഭാഗത്തില്‍ എടുത്തു നോക്കിയാലും ഏറ്റവും ബെസ്റ്റ് ആണ് ഇതില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. അതിന്‍റെ റിസള്‍ട്ട് തീര്‍ച്ചയായിട്ടും ഉണ്ടാവണമല്ലോ. അത് കൊണ്ട് അതിലെനിക്ക് ഒട്ടും അത്ഭുതമില്ല."
തന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഇവരൊക്കെ എന്ന് പറയുന്നതില്‍ അഭിമാനമുണ്ട് എന്നും ഇനി അടുത്ത സിനിമയില്‍ താനില്ലെങ്കില്‍ പ്രശ്നമുണ്ടാക്കും എന്നും മഞ്ജു പറഞ്ഞു.
Read Nayattu Movie Review Here: Nayattu Movie Review: അധികാരവും ചൂഷണവും; നായാട്ട്' റിവ്യൂ
മമ്മൂട്ടിയ്ക്കൊപ്പം ചേര്‍ന്ന് അഭിനയിച്ച 'ദി പ്രീസ്റ്റ്' തിയേറ്ററുകളില്‍ സജീവമായി തുടരുമ്പോള്‍ തന്നെ മഞ്ജു നായികയായ 'ചതുര്‍മുഖം' എന്ന ചിത്രവും 'നായാട്ടി'നൊപ്പം പ്രദര്‍ശനത്തിനെത്തി. മൊബൈൽ ഫോണ്‍ എന്ന ചതുരത്തിന്‍റെ, അതിനുള്ളിലെ അനന്തമായ സാധ്യതകളുടെ, ഊർജ്ജ നിക്ഷേപത്തിന്റെ, അതിലൂടെ നിർമ്മിക്കപ്പെടുന്ന നെറ്റവർക്കുകൾ സൃഷ്ടിക്കുന്ന നിഗൂഢതകളുടെ, വലിയൊരു സാധ്യതയായി ഈ ചിത്രത്തെക്കാണാം എന്നാണു ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളം റിവ്യൂവില്‍ അഖില്‍ എസ് മുരളീധരന്‍ വിലയിരുത്തിയത്.
ജിസ് ടോംസ് മൂവീസ്സിന്റെ ബാനറിൽ ജിസ് തോമസ്, ജെസ്റ്റിൻ തോമസ് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജവും, ചിത്രസംയോജനം മനോജും നിർവ്വഹിച്ചിരിക്കുന്നു. അഭയകുമാർ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഡോൺ വിൻസെന്റ് സംഗീതവും, പശ്ചാത്തല സംഗീതവും, സൗണ്ട് ഡിസൈനിംങ്ങും നിർവഹിക്കുന്നു.
സെഞ്ച്വറി ഫിലിംസാണ് 'ചതുർ മുഖ'ത്തിന്‍റെ വിതരണം നിർവ്വഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ബിനീഷ് ചന്ദ്രന്‍, കോ-പ്രൊഡ്യൂസര്‍ - ബിജു ജോർജ്ജ്. അസോസിയേറ്റ് പ്രൊഡ്യൂസേർസ് - സഞ്ജോയ് അഗസ്റ്റിൻ, ബിബിൻ ജോർജ്ജ്, ലിജോ പണിക്കർ, ആന്റണി കുഴിവേലിൽ, ക്രീയേറ്റീവ് ഹെഡ് - ജിത്തു അഷ്‌റഫ്. ലൈൻ പ്രൊഡ്യൂസർസ് - ബിനു ജി നായര്‍, ടോം വർഗീസ്. കോസ്റ്റ്യൂംസ് - സമീറ സനീഷ്, മേക്കപ്പ് - രാജേഷ് നെന്മാറ. ആർട്ട് - നിമേഷ് എം താനൂർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - സ്യമന്തക് പ്രദീപ്, ഡിസൈൻസ് - ദിലീപ് ദാസ്.
Read Here: Chathur Mukham Movie Review: മൊബൈല്‍ ഫോണ്‍ ചതുരത്തിന്‍റെ നിഗൂഢലോകങ്ങള്‍; ചതുര്‍ മുഖം' റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.