വിജയ് സേതുപതിയും മഞ്ജു വാരിയറും ഒന്നിക്കുന്നു?

ചിത്രത്തിൽ ബിജു മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും

vijay sethupathi, manju warrier, ie malayalam

വിജയ് സേതുപതിയുടെ നായികയായി മഞ്ജു വാരിയർ എത്തുമെന്ന് റിപ്പോർട്ട്. ‘C/o സൈറ ബാനു’ സിനിമയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ആർ.ജെ.ഷാൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

ചിത്രത്തിൽ ബിജു മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. 2020 ഏപ്രിൽ സിനിമയുടെ ചിത്രീകരണം തുടങ്ങും. റിപ്പോർട്ടുകൾ സത്യമാണെങ്കിൽ വിജയ് സേതുപതിയുടെ രണ്ടാമത്തെ മലയാള ചിത്രമായിരിക്കും ഇത്. ജയറാം നായകനായ ‘മാർക്കോണി മത്തായി’ എന്ന സിനിമയിലൂടെയാണ് വിജയ് സേതുപതി മലയാളത്തിലേക്ക് എത്തിയത്.

Read Also: മാധുരിയായി മഞ്ജു വാരിയര്‍; നിഗൂഢത ഒളിപ്പിച്ച് ‘പ്രതി പൂവൻകോഴി’യുടെ ട്രെയിലർ

‘പ്രതി പൂവന്‍ കോഴി’യാണ് മഞ്ജുവിന്റേതായി ഉടൻ റിലീസിനൊരുങ്ങുന്നത്. ‘ഹൗ ഓള്‍ഡ് ആര്‍ യൂ’ എന്ന ചിത്രത്തിനു ശേഷം മഞ്ജു വാരിയറും റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്ന ചിത്രമാണിത്. വസ്ത്ര വ്യാപാരക്കടയിലെ സെയില്‍സ് ഗേളായ മാധുരി എന്ന കഥാപാത്രമായാണ് പ്രതി പൂവന്‍ കോഴിയില്‍ മഞ്ജു എത്തുന്നത്. ഉണ്ണി.ആറിന്റെ പ്രശസ്തമായ കഥയാണ് പ്രതി പൂവന്‍ കോഴി. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഉണ്ണി.ആര്‍ തന്നെയാണ്. മഞ്ജു വാര്യര്‍, റോഷന്‍ ആന്‍ഡ്രൂസ്, ഉണ്ണി.ആര്‍ മൂന്ന് വലിയ പേരുകള്‍ ഒരുമിക്കുന്ന ചിത്രമെന്നതും പ്രതി പൂവന്‍ കോഴിയുടെ സവിശേഷതയാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Manju warrier acting with vijay sethupathi report

Next Story
KIFF 2019: മതിഭ്രമത്തിന്റെ ചിതറിയ കാഴ്ചകളുമായി മിഥുൻ മുരളിയുടെ ‘ഹ്യൂമാനിയ’kazhcha indie film festival, kiff 2019, kiff 2019 films, kiff 2019 schedule, kiff 2019 movies list, kiff 2019 venue, sanal kumar sasidharan
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express