മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്യുന്ന ‘ആമി’ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. മഞ്ജു വാര്യരാണ് ചിത്രത്തിൽ ആമിയായി എത്തുന്നത്. ചിത്രത്തിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുളള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ആമിയാകാൻ വിദ്യാ ബാലനെയാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ വിദ്യ ചിത്രത്തിൽനിന്നും പിന്മാറിയതോടെയാണ് ആ അവസരം മഞ്ജുവിന് ലഭിച്ചത്. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിനുശേഷം മഞ്ജു നായികയാവുന്ന കമൽ ചിത്രം കൂടിയാണിത്.

പലതവണ നീണ്ടുപോയ പ്രോജക്ട് ആണ് ആമി. 2015 സെപ്റ്റംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും എന്നായിരുന്നു വാര്‍ത്തകള്‍. സിനിമയിൽ വിദ്യാ ബാലൻ അഭിനയിക്കുന്നുവെന്നും ചിത്രത്തിനായി വിദ്യ മലയാളം പഠിക്കുന്നുവെന്നും വാർത്ത വന്നിരുന്നു. എന്നാൽ പെട്ടന്നാണ് നടി പിന്മാറിയത്. വിദ്യയ്ക്കും കമലിനും ഇടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പിന്മാറ്റത്തിന് കാരണമായി ചുണ്ടിക്കാട്ടിയിരിക്കുന്നത്.

aami, manju warrier

aami, manju warrier

aami, manju warrier

aami, manju warrier

aami, manju warrier

Read More : ആമിയിലെ ‘സഹീര്‍ അലി’ ആരാണ്? അനൂപ് മേനോൻ അവതരിപ്പിക്കുന്നത് സമകാലിക രാഷ്ട്രീയ നേതാവിനെ? ചർച്ചകൾ കൊഴുക്കുന്നു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ