മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന അഭിനേത്രി കൂടിയാണ് മഞ്ജു. ‘സത്യവും മിഥ്യയും’ എന്ന സീരിയലിലാണ് മഞ്ജു ആദ്യമായി അഭിനയിക്കുന്നത്. ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നീ പരമ്പരകളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന പരമ്പരയാണ് മഞ്ജുവിനെ ഏറെ ജനപ്രിയയാക്കിയത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളം സിനിമയിൽ തിളങ്ങി നിൽക്കുകയാണിപ്പോൾ മഞ്ജു പിള്ള.
സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജു പിള്ളയുടെ ഗൃഹപ്രവേശത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്രിയപ്പെട്ടവർക്കൊപ്പം ഗൃഹപ്രവേശത്തിന്റെ ചടങ്ങുകൾ ചെയ്യുകയാണ് മഞ്ജു പിള്ള. മകൾ ദയയെയും മഞ്ജുവിനൊപ്പം വീഡിയോയിൽ കാണാം. അനവധി താരങ്ങളും ആരാധകരും വീഡിയോയ്ക്ക് താഴെ ആശംസകളറിയിച്ചിട്ടുണ്ട്.
ആൽഫ്രഡ് ഡി സാമുവലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഓ മൈ ഡാർലിങ്ങ്’ ആണ് മഞ്ജുവിന്റെ അവസാനം റിലീസിനെത്തിയ ചിത്രം. അനിഖ സുരേന്ദ്രൻ, മെൽവിൻ ബാബു എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ഫെബ്രുവരിയിലാണ് റിലീസിനെത്തിയത്. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ഫാമിലി ആണ് മഞ്ജു പിള്ളയുടെ പുതിയ ചിത്രം.