ബോളിവുഡിൽ കങ്കണ റണാവത്ത് തകർത്ത് അഭിനയിച്ച ഹിറ്റ് ചിത്രമായിരുന്നു ‘ക്യൂൻ’. ക്യൂനിന് മലയാളത്തിലും റീമേക്ക് ഒരുങ്ങുമ്പോൾ മഞ്ജിമ മോഹനാണ് നായികയായെത്തുന്നത്. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ക്യൂനിന് റീമേക്കുകൾ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. തെലുങ്കില്‍ തമന്നയും തമിഴില്‍ കാജല്‍ അഗര്‍വാളും കന്നഡയില്‍ പരുള്‍ യാദവുമാണ് ക്യൂൻ നായികമാർ.

തമിഴിൽ ‘പാരീസ് പാരീസ്’ എന്നും തെലുങ്കിൽ ‘ദാറ്റ് ഈസ് മഹാലക്ഷ്മി’ എന്നും കന്നഡയിൽ ‘ബട്ടർ ഫ്ളൈ’ എന്നുമാണ് ചിത്രങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്. ക്യൂനിന്റെ മലയാളം റീമേക്കിന് സംസം​ എന്നാണ് പേര്. വിദേശ രാജ്യങ്ങളിൽ ചിത്രീകരിച്ച ഈ ചിത്രങ്ങൾ ഒരേ സമയം നാലു ഭാഷകളിലും റിലീസിനെത്തും.

സമ നസ്റീൻ എന്ന കഥാപാത്രമായാണ് മഞ്ജിമ എത്തുക. ‘ഇളവെയിലിനോട് കിന്നാരം ചൊല്ലുന്ന മൊഞ്ചത്തി പെണ്ണ്’ എന്നാണ് നായികയെ സംസം ടീം പരിചയപ്പെടുത്തുന്നത്. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവന്നു.

സിനിമയിലെ കല്യാണ പാട്ടിന്റെ ചിത്രമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. പിണറായിലെ 260 വര്‍ഷം പഴക്കമുള്ള പുരത്തടത്ത് ബംഗ്ലാവില്‍ വച്ചാണ് ഈ ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. സണ്ണി വെയ്നാണ് നായകൻ. കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നീലകണ്ഠ ചിത്രത്തിന്റെ സംവിധാനവും മനു കുമാർ നിർമാണവും നിർവ്വഹിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ