സഹയാത്രികര്‍ എന്താലോചിച്ചു കൊണ്ടിരിക്കുകയായിരുന്നാവോ?: സനുഷയ്ക്ക് പിന്തുണയുമായി മഞ്ജിമ മോഹന്‍

ട്രെയിനില്‍ യാത്ര ചെയ്യവേ സഹയാത്രികനില്‍ നിന്നും ആക്രണം നേരിടേണ്ടി വന്ന സനുഷയ്ക്ക് പിന്തുണയുമായി മറ്റു സഹയാത്രികരെ പരിഹസിച്ചു മഞ്ജിമ മോഹന്‍

manjima supports sanusha

ട്രെയിനില്‍ യാത്ര ചെയ്യവേ സഹയാത്രികനില്‍ നിന്നും ദുരനുഭവം നേരിടേണ്ടി വന്ന നടി സനുഷയ്ക്ക് പിന്തുണയുമായി മഞ്ജിമ മോഹന്‍.

‘ട്രെയിനിലെ സഹായാത്രികര്‍ എന്താലോചിച്ചു കൊണ്ടിരിക്കുകയായിരുന്നാവോ?’, എന്നൊരു പരിസാഹത്തിലാണ് മഞ്ജിമ തന്‍റെ പ്രതികരണമൊതുക്കിയത്.

മംഗലാപുരം തിരുവനന്തപുരം ട്രെയിനില്‍ എസി കോച്ചില്‍ യാത്ര ചെയ്യവേയാണ് സനുഷയ്ക്ക് സഹയാത്രികനില്‍ നിന്നും അതിക്രമം നേരിടേണ്ടി വന്നത്. സംഭവത്തിൽ സഹയാത്രികനായ തമിഴ്നാട് സ്വദേശി ആന്റോ ബോസിനെ പൊലീസ് പിടികൂടുകയും ചെയ്തു. എന്നാല്‍ തനിക്കൊരു ദുരനുഭവം ഉണ്ടായപ്പോൾ ട്രെയിനിലെ സഹയാത്രികര്‍ ആരും സഹായത്തിന് എത്തിയില്ലെന്ന് സനുഷ മാധ്യമങ്ങളോട് പറഞ്ഞിരിന്നു. മറ്റൊരു കംപാർട്മെന്റിൽ ഉണ്ടായിരുന്ന കഥാകൃത്ത്‌ ഉണ്ണി ആറും മറ്റൊരു യാത്രികനും ഒഴികെ ആരും തന്നെ സഹായിക്കാന്‍ എത്തിയില്ല എന്നും അതാണ്‌ തന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നതും അരക്ഷിതയാക്കുന്നതും എന്നും സനുഷ പറഞ്ഞു.

”എനിക്കുണ്ടായ ഈ അനുഭവം ഫെയ്സ്ബുക്കിലൂടെ ഞാൻ ഷെയർ ചെയ്തിരുന്നുവെങ്കിൽ നിരവധി പേർ അതിന് കമന്റിട്ടേനെ. സനുഷയ്ക്ക് സപ്പോർട്ട് എന്നൊക്കെ പറഞ്ഞേനെ. പക്ഷേ നേരിട്ട് നമുക്കൊരു പ്രശ്നം ഉണ്ടാകുമ്പോൾ കൂടെ ഒരാളും ഉണ്ടാകില്ല. അതെനിക്ക് ഇന്നുണ്ടായ സംഭവത്തോടെ മനസ്സിലായി. നമുക്കൊരു പ്രശ്നം ഉണ്ടായാൽ ആരെങ്കിലും ഒരാൾ എങ്കിലും കൂടെ ഉണ്ടാവും എന്നു വിശ്വസിച്ചു. അതാണ് തകർന്നത്”, സനുഷ വെളിപ്പെടുത്തി.

ഈ പരാമര്‍ശത്തിനോടാണ് മഞ്ജിമ മോഹന്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. ബോളിവുഡ് ചിത്രമായ ‘ക്വീനി’ന്‍റെ മലയാളം പതിപ്പായ ‘പാരീസ് പാരീസി’ല്‍ നായികയായി അഭിനയിച്ചു വരികയാണ് മഞ്ജിമ മോഹന്‍.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Manjima mohan supports sanusha responds with a sarscastic tweet

Next Story
ആരാധകന്‍റെ വിവാഹത്തിന് ധനുഷിന്‍റെ സർപ്രൈസ് എൻട്രി, കിടിലൻ സമ്മാനം നൽകി മടക്കം
The moderation of comments is automated and not cleared manually by malayalam.indianexpress.com