‘ക്വീന്‍’ എന്ന ഹിന്ദി ചിത്രത്തിന്റെ മലയാളം പതിപ്പ് ‘സം സ’മിന്റെ ഫസ്റ്റ് ലുക്ക്‌ റിലീസ് ചെയ്തു.  ഹിന്ദിയില്‍  കങ്കണ റണാവത്ത് ചെയ്ത കഥാപാത്രം മലയാളത്തില്‍ അവതരിപ്പിക്കുന്നത്‌ മഞ്ജിമ മോഹനാണ്. സാമാ എന്നാണ് മഞ്ജിമ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ പേര്.

Manjima Mohan Queen Remake Zam Zam First Look 1

Manjima Mohan Queen Remake Zam Zam First Look 1

നിശ്ചയിച്ച വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറുന്നതിനെത്തുടര്‍ന്ന് മുന്‍കൂട്ടി ബുക്ക്‌ ചെയ്യപ്പെട്ട ഹണിമൂണ്‍ യാത്രയ്ക്ക് ഒറ്റയ്ക്ക് പോകുന്ന പെണ്‍കുട്ടിയുടെ കഥയാണ് ‘ക്വീന്‍’ പറഞ്ഞത്.   ലോകം കാണാനിറങ്ങിയ അവള്‍ പിന്നീട് സ്നേഹം കണ്ടെത്തുന്നതെങ്ങനെ എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.   വിദേശ രാജ്യങ്ങളിലാണ് ചിത്രം ഏറെയും ഷൂട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്.

Read More: മഞ്ജിമ കങ്കണയുടെ ‘ക്യൂനാ’കുമ്പോൾ

ബോളിവുഡിലെയും കങ്കണയുടെ കരിയറിലെയും ഏറ്റവും ഹിറ്റുകളില്‍ ഒന്നായിത്തീര്‍ന്ന ചിത്രം  തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഒരുങ്ങി കൊണ്ടിരിക്കുകയാണ്. തെലുങ്കില്‍ തമന്നയും തമിഴില്‍ കാജല്‍ അഗര്‍വാളും കന്നഡയില്‍ പരുള്‍ യാദവുമാണ് നായികമാർ.

തമിഴിൽ ‘പാരീസ് പാരീസ്’ എന്നും തെലുങ്കിൽ ‘ദാറ്റ് ഈസ് മഹാലക്ഷ്മി’ എന്നും കന്നഡയിൽ ‘ബട്ടർ ഫ്ളൈ’ എന്നുമാണ് ചിത്രങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്. ഈ ചിത്രങ്ങൾ ഒരേ സമയം നാലു ഭാഷകളിലും റിലീസിനെത്തും എന്നാണു അറിയാന്‍ കഴിയുന്നത്‌.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ