ഇന്നലെ തിരുവോണദിനത്തിലാണ് വേഫറെര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജേക്കബ് ഗ്രിഗറിയും ചേർന്ന് നിർമ്മിക്കുകയും ഗ്രിഗറി കേന്ദ്രകഥാപാത്രമായി എത്തുകയും ചെയ്ത ‘മണിയറയിലെ അശോകൻ’ നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്തത്. ചിത്രത്തിൽ ദുൽഖറിന്റെയും അനു സിത്താരയുടെയും അതിഥി വേഷത്തിനൊപ്പം ശ്രദ്ധ നേടിയ ഒരാൾ സണ്ണി വെയ്നിന്റെ ഭാര്യ രഞ്ജിനിയാണ്. ചിത്രത്തിൽ സണ്ണി വെയ്ൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമാണ് രഞ്ജിനി കൈകാര്യം ചെയ്തിരിക്കുന്നത്. ഭർത്താവിന്റെ കൈപ്പിടിച്ച് സ്ക്രീനിലേക്ക് കയറി ചെല്ലാനുള്ള അപൂർവ്വമായൊരു അവസരം തന്നെയാണ് രഞ്ജിനിയ്ക്ക് കിട്ടിയിരിക്കുന്നത്.
സണ്ണിവെയ്നും രഞ്ജിനിയും ദുൽഖറിന്റെ അടുത്ത സുഹൃത്തുക്കളാണ്. ആ സൗഹൃദം തന്നെയാണ് ദുൽഖർ നിർമ്മിച്ച ചിത്രത്തിൽ രഞ്ജിനിയേയും എത്തിച്ചിരിക്കുന്നത്.
Read more: Maniyarayile Ashokan Review & Rating: രസികൻ കഥ, ബോറടിപ്പിക്കാത്ത സിനിമ: ‘മണിയറിലെ അശോകൻ’ റിവ്യൂ
കോഴിക്കോട് സ്വദേശിനിയായ രഞ്ജിനി ഒരു നർത്തകി കൂടിയാണ്. 2019 ഏപ്രിൽ പത്തൊമ്പതിനായിരുന്നു ഇരുവരുടെയും വിവാഹം.
‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെ ദുൽഖർ സൽമാന് ഒപ്പമായിരുന്നു സണ്ണി വെയ്നിന്റെയും മലയാളസിനിമയിലേക്കുള്ള അരങ്ങേറ്റം. അന്നുതുടങ്ങിയ സൗഹൃദമാണ് ഇരുവരും തമ്മിൽ. സണ്ണിയുടെ ആദ്യ ചിത്രത്തിലെ കുരുടി എന്ന കഥാപാത്രം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’, ‘ആട് ഒരു ഭീകര ജീവിയാണ്’, ‘മോസയിലെ കുതിര മീനുകൾ’, ‘കൂതറ’, ‘നീ കോ ഞാ ചാ’, ‘ആട് 2’, ‘അലമാര’, ‘ഫ്രഞ്ച് വിപ്ലവം’, ‘പോക്കിരി സൈമൺ’, ‘കായംകുളം കൊച്ചുണ്ണി’, ‘ആൻ മരിയ കലിപ്പിലാണ്’, ‘അന്നയും റസൂലും’, ‘ഡബിൾ ബാരൽ’, ‘ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി’, ‘ജൂൺ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ‘കായംകുളം കൊച്ചുണ്ണി’യിലെ കേശവൻ എന്ന കഥാപാത്രം അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Read more: സണ്ണിച്ചാ, നിങ്ങളൊരു അപൂർവ്വ കണ്ടെത്തലാണ്; പ്രിയചങ്ങാതിയെ ചേർത്തുപിടിച്ച് ദുൽഖർ