Maniyarayile Ashokan Movie Release, Review, Rating Live Updates: ദുല്‍ഖര്‍-ഗ്രിഗറി ടീമിന്റെ ഓണസമ്മാനം; ‘മണിയറയിലെ അശോകന്‍’ നെറ്റ്ഫ്ലിക്സില്‍

Maniyarayile Ashokan Movie Release, Review, Rating Live Updates:

Maniyarayile Ashokan, Maniyarayile Ashokan Movie release, Maniyarayile Ashokan Movie review, Maniyarayile Ashokan review, Maniyarayile Ashokan Movie rating, Maniyarayile Ashokan Rating, Maniyarayile Ashokan release, മണിയറയിലെ അശോകന്‍, മണിയറയിലെ അശോകന്‍ റിവ്യൂ, മണിയറയിലെ അശോകന്‍ review

Maniyarayile Ashokan Movie Release, Review, Rating Live Updates: കൊറോണയുടെ പശ്ചാത്തലത്തിൽ തിയേറ്റർ റിലീസുകളില്ലാത്ത ഒരു ഓണക്കാലമാണ് ഇത്തവണ. മാർച്ച് പകുതിയോടെ അടച്ച തിയേറ്ററുകൾ ഇനി​യെപ്പോൾ തുറക്കുമെന്ന കാര്യത്തിലുള്ള ആശങ്കകൾ നിലനിൽക്കെ, പാരലൽ പ്ലാറ്റ്ഫോമുകളിൽ റിലീസിന് ഒരുങ്ങുകയാണ് ഏതാനും മലയാളചിത്രങ്ങൾ. ഫഹദ് നായകനാവുന്ന ‘സീ യു സൂൺ,’ ദുൽഖർ സൽമാൻ നിർമിച്ച് ജേക്കബ് ഗ്രിഗറി നായകനാവുന്ന ‘മണിയറയിലെ അശോകൻ,’ ടൊവിനോ നായകനാവുന്ന ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ എന്നിവയാണ് ഈ ഓണക്കാലത്ത് റിലീസ് ചെയ്യുന്ന ചിത്രങ്ങൾ. ഇതിൽ രണ്ടു ചിത്രങ്ങൾ ഓടിടി പ്ലാറ്റ്ഫോമിലും ഒരു ചിത്രം ടെലിവിഷൻ റിലീസുമായാണ് പ്രേക്ഷകർക്ക് മുൻപിലെത്തുക. ഇതില്‍ ആദ്യം എത്തുന്നത് ‘മണിയറയിലെ അശോകൻ’ ആണ്.  ഇന്ന് (ഓഗസ്റ്റ്‌ 31) മുതല്‍ നെറ്റ്ഫ്ലിക്സിലാണ് ചിത്രം കാണാന്‍ കഴിയുക.

നെറ്റ്ഫ്ലിക്സിൽ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള ചലച്ചിത്രം കൂടിയാണ് വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജേക്കബ് ഗ്രിഗറിയും ചേർന്ന് നിർമിക്കുന്ന ‘മണിയറയിലെ അശോകൻ.’ നവാഗതനായ ഷംസു സായ്ബാ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, കൃഷ്ണശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദുൽഖർ സൽമാനും അതിഥി താരമായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

Read more: Onam Premiere Movies 2020: മലയാള ടെലിവിഷൻ ചാനലുകളിലെ ഓണചിത്രങ്ങൾ

Maniyarayile Ashokan Review & Rating

  • Maniyarayile Ashokan movie cast: Jacob Gregory, Anupama Parameswaran, Krishna Sankar, Shine Tom Chacko, Anu Sithara, Sunny Wayne, Onima Kashyap, Sudheesh, Sreelakshmi, Vijayaraghavan, Shritha Sivadas, Dulquer Salmaan, Al Sabith, Kunchan, Nayana Elza
  • Maniyarayile Ashokan movie director: Shamzu Zayba
  • Maniyarayile Ashokan movie rating: ★★★☆☆

രസികൻ കഥ, ബോറടിപ്പിക്കാത്ത സിനിമ: ‘മണിയറിലെ അശോകൻ’ റിവ്യൂ

  • അഖിൽ എസ് മുരളീധരൻ

പതിവിനു വിപരീതമായി ഈ ഓണക്കാലത്ത് തിയേറ്ററുകളില്‍ ഓണച്ചിത്രങ്ങളുടെ റിലീസിങ്ങില്ല. ആളും ആരവവുമില്ലാതെ സിനിമാ മേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും ആശ്വാസം പകരുന്നതാണ് മലയാള ചലച്ചിത്രങ്ങളുടെ ഓണ്‍ലൈന്‍ റിലീസിങ്ങുകള്‍.
ആഗോള പ്ലാറ്റ്ഫോമായ നെറ്റ് ഫ്ലിക്സില്‍ ആദ്യമായി റിലീസ് ചെയ്ത മലയാള സിനിമ എന്ന പേര് ഇനി ‘മണിയറയിലെ അശോകന് സ്വന്തം’.

വേഫറെര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജേക്കബ് ഗ്രിഗറിയുമാണ് ചിത്രം നിര്‍മിച്ചത് എന്നാണ് ഏറ്റവും ശ്രദ്ധേയം.

പുതുമുഖ സംവിധായകന്‍ ഷംസു സായ്ബയാണ് മണിയറയിലെ അശോകന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുനത്. തിരക്കഥ വിനീത് കൃഷ്ണനും. ചായാഗ്രഹണം സജാദ് കാക്കുവും എഡിറ്റിംഗ് അപ്പു ഭട്ടതിരിയും നിര്‍വഹിച്ചിരിക്കുന്നു. ശ്രീഹരി കെ നായരുടേതാണ് സംഗീതം.

ഹാസ്യ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഗ്രിഗറിയാണ് ചിത്രത്തിലെ നായക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. അനുപമ പരമേശ്വരന്‍ നായികാകഥാപാത്രത്തെ ശ്രദ്ധേയമാക്കുന്നു.

മലയാള സിനിമയിലെ ഒരു നീണ്ട നിരതന്നെ ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്,‌ നയന അങ്ങനെ പോകുന്നു താര നിര. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ഇടക്ക് ദുല്‍ഖറും അനുസിത്താരയും അതിഥി വേഷങ്ങളില്‍ എത്തുന്നു എന്നതാണ് മണിയറയിലെ അശോകനിലെ പ്രത്യേകതകളില്‍ ഒന്ന്.

കേരളത്തിലെ തനി നാട്ടിന്‍ പുറങ്ങളില്‍ ഒന്നില്‍ നടക്കുന്ന കഥയാണ് സിനിമയുടെ കഥക്ക് ആധാരം. ഒരു സാധാമനുഷ്യന്‍റെ ജീവിതവും പ്രണയവും നിഷ്കളങ്കതയുമെല്ലാം ഒത്തുചേര്‍ന്നു പോകുന്ന ഒരു ഫീല്‍ ഗുഡ് അനുഭവമാണ് മണിയറയിലെ അശോകന്‍റെ കഥ പ്രേക്ഷകനു നല്‍കുന്നത്.

കോമഡിക്കും കഥക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രത്തിലെ ഹരിശങ്കര്‍ ആലപിച്ചിരിക്കുന്ന ഗാനങ്ങള്‍ ഹിറ്റാണ്. ദുൽക്കറും ഗ്രിഗറിയും ചേർന്നു പാടുന്ന ഒരു പാട്ട് ചിത്രത്തിൽ ഉണ്ടെന്നതും ശ്രദ്ധേയമാണ്.

ഒരു വില്ലേജ് ഓഫീസ് ക്ലാർക്കായ അശോകന്റെ ജീവിതത്തിലെ ചെറിയ പ്രതീക്ഷകളും സ്വപ്‍നങ്ങളുമാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. താരതമ്യേന ഉയരം കുറഞ്ഞ, മലയാളിയുടെ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് ചേർന്ന ഒരാളല്ല അശോകൻ… അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന സ്ത്രീകളും സുഹൃത്തുക്കളും കുടുംബവും തന്റെ ചുറ്റും സൃഷ്ടിക്കുന്ന അപകർഷതയുടെ ഒരു ലോകത്തെ അയാൾ അറിയുന്നുണ്ട്. സ്വയം അതിൽ നിന്നും രക്ഷനേടാൻ അയാൾ ഉടനീളം ശ്രമിക്കുന്നു. അയാളുടെ അച്ഛനും അമ്മയും മകനെപ്പറ്റി തങ്ങൾക്കുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും പലപ്പോഴും പങ്കു വയ്ക്കുന്നുണ്ട്.

സാധാരണ മലയാളി സമൂഹത്തിൽ നിലനിൽക്കുന്ന പൊള്ളത്തരങ്ങളെ യും വിവാഹ വിപണിയേയും ആഴത്തിൽ ആക്ഷേപ ഹാസ്യത്തിലൂടെ ചിത്രീകരിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ഇതുവരെ ഹാസ്യ വേഷങ്ങൾ മാത്രം ചെയ്തു പരിചയിച്ച ഗ്രിഗറിക്ക് തന്റെ വേഷത്തെ അസാമാന്യമായ കയ്യടക്കത്തോടെ ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഒരുപക്ഷേ ഗ്രിഗറിയുടെ കരിയറിലെ ഒരു ബ്രേക്ക് ത്രൂ എന്ന് വിശേഷിപ്പിക്കപ്പെടാൻ സാധ്യതയുള്ള വേഷമാണ് അശോകനിലൂടെ അയാൾക്ക് ലഭിച്ചത്.

ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വരുന്ന അനുപമ പരമേശ്വരനും മികച്ച അഭിനയം കാഴ്ച്ചവെക്കുന്നു…

അശോകന്റെ അച്ഛനായി വേഷമിട്ട വിജയ രാഘവനും ശ്രദ്ധേയമായ കഥാപാത്രമായി സിനിമയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

ഓണ ചിത്രങ്ങളിൽ കുടുംബ പ്രേക്ഷകരെ സ്വാധീനിക്കാൻ കഴിയുന്ന ചിത്രങ്ങളുടെ പട്ടികയിൽ മണിയറയിലെ അശോകനും എത്തുമെന്ന് തീർച്ചയാണ്.

ചിത്രത്തിൽ എടുത്തു പറയേണ്ടുന്ന മറ്റൊരു സംഗതി ഛായാഗ്രഹണമികവാണ്… പച്ചപ്പു നിറഞ്ഞ കേരള ഗ്രാമത്തെ മനോഹരമായി ക്യാമറയിൽ പകർത്താൻ ഛായാഗ്രഹകനു കഴിഞ്ഞു.
പുതുമുഖ സംവിധായകനാണെങ്കിലും ഷംസു സായ്‌ബ ആദ്യ സിനിമ തന്നെ ശ്രദ്ധേയമായ രീതിയിൽ കൈകാര്യം ചെയ്തത് മലയാള സിനിമയിൽ അദ്ദേഹത്തിനുള്ള വഴി തുറക്കുമെന്ന് പ്രതീക്ഷിക്കാം.

ഒരു ബിഗ് ബജറ്റ് സിനിമയുടെ വലിയ പ്ലാറ്റ് ഫോമിൽ നിന്നും വ്യത്യസ്തമായി ചെറിയ കഥയിലൂടെ ഒരു പരീക്ഷണ സിനിമയുടെ ചേരുവകൾ ചേർത്തു നിർമിച്ച മണിയറയിലെ അശോകനിലെ കഥാ പാത്രങ്ങൾക്കും മലയാള സിനിമ സാധ്യതകൾ തുറന്നിടുന്നുണ്ട്.

ആകെ മൊത്തത്തിൽ സിനിമ ഒരു ശരാശരി മലയാളി യുവാവിന്റെ കോംപ്ലക്‌സുകളും സംശയങ്ങളും വിവാഹ ജീവിതത്തെപ്പറ്റിയുള്ള ആകാംഷയും ചേർത്തു മെനഞ്ഞുണ്ടാക്കിയ ഒരു രസികൻ കഥയായി ആസ്വദിക്കാൻ കഴിയും. ഒട്ടും ബോറടിപ്പിക്കില്ല എന്നു തീർച്ച.

Live Blog

Maniyarayile Ashokan Movie Release, Review, Rating Live Updates


00:34 (IST)31 Aug 2020

ഓള്; ഗാനം കാണാം

23:15 (IST)30 Aug 2020

കഥാപാത്രങ്ങളെ പരിചയപ്പെടാം

23:10 (IST)30 Aug 2020

ഒരു കല്യാണം കഴിക്കാനുള്ള പെടാപ്പാട്; ‘മണിയറയിലെ അശോകൻ’ ട്രെയിലർ

23:08 (IST)30 Aug 2020

മധുരമുള്ള പ്രണയചിത്രം എന്ന് ഡിക്യൂ

വിനീത് കൃഷ്ണൻ തിരക്കഥയും സജാദ് കാക്കു ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും ശ്രീഹരി കെ നായർ സംഗീതവും നിർവഹിക്കുന്നു. ഷിയാസ് അമ്മദ്കോയയുടേതാണ് രസകരമായ വരികൾ. അരുൺ എസ് മണി, വിഷ്ണു പിസി എന്നിവർ സൗണ്ട് ഡിസൈനും ജയൻ ക്രയോൺ പ്രൊഡക്ഷൻ ഡിസൈനറുമാണ്.

Maniyarayile Ashokan, Maniyarayile Ashokan Movie release, Maniyarayile Ashokan Movie review, Maniyarayile Ashokan review, Maniyarayile Ashokan Movie rating, Maniyarayile Ashokan Rating, Maniyarayile Ashokan release, മണിയറയിലെ അശോകന്‍, മണിയറയിലെ അശോകന്‍ റിവ്യൂ, മണിയറയിലെ അശോകന്‍ review

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Maniyarayile ashokan malayalam movie netflix release review rating live updates

Next Story
സകുടുംബം ടൊവിനോ; താരങ്ങളുടെ ഓണാഘോഷ ചിത്രങ്ങൾonam 2020, ഓണം 2020, jayaram, anu sithara, anikha surendran, indrajith, saniya iyyappan, anaswara rajan, actors onam photos, actress onam photos, happy onam, ഹാപ്പി ഓണം, happy onam wishes, ഓണാശംസകൾ, onam greetings, happy onam greetings, ഓണാശംസ കാർഡുകൾ, happy onam wishes, happy onam wishes images, onam greetings, happy onam quotes, happy onam messages, happy onam photos, ഓണം, ഓണം 2020, traditional onam recipes, ഓണസദ്യ, onam recipes, onam sandya, ഓണം വിഭവങ്ങൾ, onam special recipes, how to make onam sadhya, onam food, onam food restaurants, തിരുവോണം, തിരുവോണ സദ്യ, ഓണസദ്യ വിളമ്പേണ്ടത്, happy onam, onam in kerela, onam kerela floods, onam speical, onam sadya, ഓണം ചരിത്രം, ഓണം കുറിപ്പ്, ഓണം ഉപന്യാസം, ഓണം അന്നും ഇന്നും പ്രസംഗം, ഓണം ഐതിഹ്യം, ഓണം കഥ, ഓണം കവിത, ഓണം പഴംചൊല്ല്, ഓണം ബമ്പർ, onam 2020 kerala, onam festival significance, onam festival facts, onam festival celebration, onam important facts, things to know about onam, importance of onam, importance of onam in kerala, religious importance of onam, meaning and importance of onam, onam recipes, onam pokkalam desings ie malayalam, ഐഇ മലയാളം, indian express malayalam, IE malayalam, tovino thomas family
The moderation of comments is automated and not cleared manually by malayalam.indianexpress.com