Latest News

മരണത്തിനും ജീവിതത്തിനുമിടയിൽ; കാൻസർ പോരാട്ടദിനങ്ങളോർത്ത് മനീഷ കൊയ്‌രാള

2012ലാണ് മനീഷയ്ക്ക് അണ്ഡാശയ കാൻസർ സ്ഥിരീകരിച്ചത്

Manisha Koirala, Manisha Koirala cancer awareness day, മനീഷ കൊയ്‌രാള, Manisha Koirala instagram, Manish koirala cancer, Manisha Koirala ovarian cancer, National Cancer Awareness Day, Cancer Awareness Day

ദേശീയ കാൻസർ ബോധവത്കരണ ദിനത്തിൽ നടി മനീഷ കൊയ്‌രാള പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. തന്റെ കാൻസർ പോരാട്ട ദിനങ്ങളെ കുറിച്ചോർക്കുകയാണ് മനീഷ.

”കാൻസർ ചികിത്സയുടെ വേദന നിറഞ്ഞ ദിനങ്ങളിലൂടെ കടന്നു പോകുന്ന എല്ലാവർക്കും വിജയവും സ്നേഹവും നേരുന്നു. വളരെ ദുഷ്കരമാണ് ഈ യാത്ര എന്ന് എനിക്കറിയാം. അതു രോഗത്തെക്കാൾ കഠിനമാണ്. കാൻസർ എന്ന മഹാമാരിയ്ക്ക് മുന്നിൽ കീഴടങ്ങിയവർക്കു എന്റെ ആദരാഞ്ജലികൾ അർപ്പിക്കാനും, പോരാടി കാൻസറിനെ കീഴടക്കിയവരോടൊപ്പം ആഘോഷിക്കാനും ഞാൻ ആഗ്രഹിക്കുന്നു,” ചികിത്സാകാലയളവിൽ നിന്നുള്ള തന്റെ ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് അവർ കുറിച്ചു.

”കാൻസർ പോരാളികളായ ഞങ്ങൾ ആ രോഗത്തെ കുറിച്ച് ജനങ്ങൾക്കിടയിൽ ഒരു അവബോധം പ്രചരിപ്പിക്കേണ്ടവർ ആണ്. പ്രതീക്ഷകൾ നിറയുന്ന കഥകൾ പറയണം. എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു,” അവർ കൂട്ടിച്ചേർത്തു.

2012 ലാണ് മനീഷയ്ക്ക് അണ്ഡാശയ കാൻസർ ഉണ്ടെന്നു കണ്ടെത്തിയത്. എന്നാൽ പതറാതെ അവർ രോഗത്തെ നേരിട്ടു. ഒരു വർഷത്തോളം നീണ്ട കാൻസർ പോരാട്ടത്തിനൊടുവിൽ അവർ ജീവിതത്തിലേക്ക് തിരിച്ചെത്തി.

വലിയ രോഗപർവം താണ്ടിനിൽക്കുമ്പോൾ പോയ്‌പ്പോയ അസുഖനാളുകളെക്കുറിച്ചും പോരാട്ടങ്ങളെക്കുറിച്ചും കാൻസർ പഠിപ്പിച്ച പാഠങ്ങളെക്കുറിച്ചുമൊക്കെ തന്റെ അനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ഹീൽഡ്: ഹൗ കാൻസർ ഗേവ് മീ എ ന്യൂ ലൈഫ്’ (Healed: How Cancer Gave Me a New Life) എന്ന പുസ്തകത്തിൽ മനീഷ കൊയ്‌രാള പറഞ്ഞിരുന്നു.

അഞ്ച് വർഷത്തിന് ശേഷം ‘പ്രിയ മായ’ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്കും അവർ തിരിച്ചുവന്നു. നെറ്റ്ഫ്ലിക്സ് പരമ്പര ലസ്റ്റ് സ്റ്റോറീസ്, രാജ്കുമാർ ഹിരാനിയുടെ സഞ്ജു, മാസ്ക എന്നീ ചിത്രങ്ങളുടെയും ഭാഗമായി.

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ഒരു പ്രമുഖ കുടുംബത്തിൽ ജനിച്ച മനീഷ 1991-ൽ സൗദാഗർ എന്ന ചിത്രത്തിലൂടെയാണ് ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ചത്. 1942: എ ലവ് സ്റ്റോറി, അകേലെ ഹം അകേലെ തും, ബോംബെ, ഖാമോഷി: ദി മ്യൂസിക്കൽ, ദിൽ സേ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. ബോംബൈ, ഖാമോഷി , ദി മ്യൂസിക്കൽ ,കമ്പനി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡുകളും നേടിയിട്ടുണ്ട്.

Read more: കാൻസർ കിടക്കയിൽ നിന്നു പർവതനിരകളിലേക്ക്; മനീഷ കൊയ്‌രാളയുടെ ജീവിതം

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Manisha koirala recalls her arduous journey of cancer treatment

Next Story
സ്വവര്‍ഗാനുരാഗവും മലയാള സിനിമയുംlesbian, malayalam, movies
The moderation of comments is automated and not cleared manually by malayalam.indianexpress.com