scorecardresearch

ദളപതിക്ക് രണ്ടു ക്‌ളൈമാക്‌സ് ഉണ്ടായിരുന്നോ?; മണിരത്നത്തിന്റെ ‘തഗ്’ മറുപടി

1991 ല്‍ രജനികാന്ത്, മമ്മൂട്ടി, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മണിരത്‌നം സംവിധാനം ചെയ്ത ചിത്രമാണ് ‘ദളപതി’

ദളപതിക്ക് രണ്ടു ക്‌ളൈമാക്‌സ് ഉണ്ടായിരുന്നോ?; മണിരത്നത്തിന്റെ ‘തഗ്’ മറുപടി

വ്യത്യസ്തമായ സിനിമകള്‍കൊണ്ട് സിനിമാസ്വദകര്‍ നെഞ്ചിലേറ്റിയ സംവിധായകനാണ് മണിരത്‌നം. തന്റെ സ്വപ്‌ന സിനിമയായ ‘പൊന്നിയിന്‍ സെന്‍വന്‍’ റിലീസിനെത്തുമ്പോള്‍ അതിന്റെ പ്രചരണ തിരക്കിലാണിപ്പോള്‍ മണിരത്‌നം. ‘ഒ കെ കണ്‍മണി’ എന്ന ചിത്രത്തിന്റെ റീലിസ് സമയത്തു മണിരത്‌നം നല്‍കിയ ഒരു അഭിമുഖത്തിന്റെ ചെറിയ ഭാഗമാണ് വൈറലാകുന്നത്.

ദളപതി എന്ന ചിത്രത്തിനു രണ്ടു ക്‌ളൈമാക്‌സുകള്‍ ചിത്രീകരിച്ചിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിനു തഗ് മറുപടിയാണ് മണിരത്‌നം നല്‍കുന്നത്. നിങ്ങളോടു ആരാണ് ഇതു പറഞ്ഞത്, കേള്‍ക്കുന്നതെല്ലാം വിശ്വസിക്കുമോ എന്നതൊക്കെയാണ് മണിരത്‌നത്തിന്റെ മറുപടികള്‍. ഒരു ക്‌ളൈമാക്‌സ് തന്നെ ചിത്രീകരിക്കാന്‍ ബുദ്ധിമുട്ടാറുണ്ട് എന്നിട്ടാണ് രണ്ടെണ്ണം എന്നും മണിരത്‌നം പറയുന്നുണ്ട്.

1991 ല്‍ രജനികാന്ത്, മമ്മൂട്ടി, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മണിരത്‌നം സംവിധാനം ചെയ്ത ചിത്രമാണ് ‘ദളപതി’.മണിരത്‌നത്തിന്റെ കരിയറില്‍ തന്നെ വന്‍ വിജയമായി തീര്‍ന്ന ചിത്രമായിരുന്നിത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Maniratnams reply about thalapathi climax goes viral again ahead of ponniyin selvan release