scorecardresearch

‘ആരാധ്യക്കും അവസരം കൊടുത്ത് മണിരത്‌നം’ ഇതില്‍പ്പരം ഒരു സന്തോഷമില്ലെന്നു ഐശ്വര്യ

ലോക സുന്ദരിയായിരുന്ന ഐശ്വര്യ റായ് ബച്ചനെ ‘ഇരുവര്‍’ എന്ന ചിത്രത്തിലൂടെ ആദ്യമായി സിനിമയില്‍ അവതരിപ്പിച്ചത് മണിരത്‌നമാണ്.

‘ആരാധ്യക്കും അവസരം കൊടുത്ത് മണിരത്‌നം’ ഇതില്‍പ്പരം ഒരു സന്തോഷമില്ലെന്നു ഐശ്വര്യ

മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ‘ പൊന്നിയിന്‍ സെല്‍വ’ന്‍റെ’പ്രചരണത്തിനായി ഐശ്വര്യ റായ് ഉള്‍പ്പെടെയുളള അഭിനേതാക്കള്‍ മുബൈയില്‍ എത്തിയിരുന്നു,

ഇത്തരം ഒരു ചരിത്ര സിനിമയില്‍ അഭിനയിക്കുന്നതു കണ്ടപ്പോഴുളള മകള്‍ ആരാധ്യയുടെ പ്രതികരണം എന്തായിരുന്നു എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു ഐശ്വര്യ. “അവള്‍ ഇതുവരെ ഈ ചിത്രം കണ്ടിട്ടില്ല. കുട്ടികള്‍ക്കു ഒരു ചരിത്ര സിനിമ കാണുകയെന്നത് വളരെ ആകാംഷ നല്‍കുന്ന കാര്യമാണ്. ചിത്രീകരണത്തിനിടയില്‍ ആരാധ്യ വന്നിരുന്നു. അവളുടെ കണ്ണുകളിലെ ആകാംഷ എനിക്കു കാണാന്‍ കഴിയുന്നുണ്ടായിരുന്നു’ ഐശ്വര്യ പറഞ്ഞു.

“ഒരിക്കല്‍ അവള്‍ സെറ്റില്‍ വന്നപ്പോള്‍ സര്‍ ആക്ഷന്‍ പറയാനുളള അവസരം ആരാധ്യയ്ക്കു നല്‍കിയിരുന്നു. ഇന്നും അവള്‍ അതു പറഞ്ഞു സന്തോഷിക്കാറുണ്ട്” ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

മണിരത്‌നത്തിന്റെ ചിത്രത്തില്‍ ഇതു നാലാം തവണയാണ് ഐശ്വര്യ ഭാഗമാകുന്നത്. ‘രാവണ്‍,’ ‘ഗുരു,’ ‘ഇരുവര്‍’ എന്നിവയാണ് മുന്‍പു ചെയ്ത ചിത്രങ്ങള്‍. “എന്റെ ആദ്യ സിനിമ മണി സറിനൊപ്പമായിരുന്നു. അദ്ദേഹമാണ് എന്റെ ഗുരു,” ഐശ്വര്യ പറഞ്ഞു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Maniratnam gives opportunity to daughter aradhya shares aiswarya rai bachchan