scorecardresearch

ജീവിതം മാറ്റിയ സിനിമ പറഞ്ഞു തന്നത് എം ടി: മണിരത്നം

എം ടിയുടെ നവതി ആഘോഷ ചടങ്ങിൽ ഉദ്ഘാടകനായെത്തി സംവിധായകൻ മണിരത്നം

എം ടിയുടെ നവതി ആഘോഷ ചടങ്ങിൽ ഉദ്ഘാടകനായെത്തി സംവിധായകൻ മണിരത്നം

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Maniratnam| M T Vasudevan Nair| Movie

എം ടി യുടെ നവതി ആഘോഷത്തിൽ പങ്കെടുത്ത് മണിരത്നം (Entertainment Desk/IE Malayalam)

എം ടി വാസുദേവൻ നായരുടെ നവതി ആഘോഷത്തിന്റെ ഭാഗമായി 'സുകൃതം' പരിപാടി സംഘടിപ്പിച്ച് മാതൃഭൂമി. ജൂലൈ പത്ത് മുതൽ അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷത്തിന്റെ ഉദ്ഘാടകനായി എത്തിയത് പ്രമുഖ സംവിധായകൻ മണിരത്നമാണ്. പ്രസംഗത്തിനിടെ മണിരത്നം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മണിരത്നത്തിന്റെ പ്രശസ്തമായ ചിത്രം 'ഇരുവരു' ടെ ആശയം പറഞ്ഞു തന്നത് എം ടിയാണെന്നാണ് സംവിധായകൻ പറയുന്നത്.

Advertisment

"മുപ്പത് വർഷങ്ങൾക്കു മുൻപ് ഞാൻ കോഴിക്കോട് വന്നിട്ടുണ്ട്. എം ടി സറിനെ കൊണ്ട് ഒരു ചിത്രത്തിന്റെ കഥ എഴുതിക്കാനായിരുന്നത്. ബോംബേ എഴുതാനാണ് ഞാൻ ആവശ്യപ്പെട്ടത്, എന്നാൽ അത് നടന്നില്ല പകരം ഇരുവർ ചിത്രത്തിന്റെ ആശയം നൽകി. എന്റെ ജീവിതം തന്നെ മാറ്റിമറിച്ച സിനിമയാണത്. അതിന് ഞാനെന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. സാഹിത്യ ലോകത്ത് നിന്നുള്ള പലരും തിരക്കഥ എഴുതാറുണ്ട്. എം ടി സർ അത് വളരെ ഗൗരവത്തോടെ കാണുന്നു എന്നതാണ് പ്രത്യേകത. സറിന്റെ ഓരോ തിരക്കഥയും പാഠപുസ്തകങ്ങളാണ്. തിരക്കഥ എഴുതുമ്പോൾ അദ്ദേഹം സൃഷ്ടിക്കുന്ന കഥാപാത്രങ്ങൾക്ക് ഒരു ആത്മാവുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ സർ എഴുതുന്ന ഒരു തിരക്കഥ സിനിമയാക്കണമെന്ന ആഗ്രഹം എനിക്കുണ്ട്," മണിരത്നം പറഞ്ഞു.

1997 ൽ പുറത്തിറങ്ങിയ പൊളിറ്റിക്കൽ ഡ്രാമ ചിത്രമാണ് 'ഇരുവർ.' മോഹൻലാൽ, പ്രകാശ് രാജ്, ഐശ്വര്യ റായ്, ഗൗതമി, തബു എന്നിവർ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം രണ്ടു ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഐശ്വര്യ റായ് യുടെ ആദ്യ ചിത്ര കൂടിയാണ് 'ഇരുവർ.' എം ആർ റഹ്മാൻ ചിത്രത്തിനായി സംഗീതം ഒരുക്കിയപ്പോൾ ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവനാണ്.

Advertisment

തമിഴ് രാഷ്ട്രീയനേതാക്കളായിരുന്ന എം.ജി ആറിന്റെയും കരുണാനിധിയുടേയും രാഷ്ട്രീയ ജീവിതം ആസ്‌പദമായൊരുക്കിയ 'ഇരുവർ', മോഹൻലാലിന്റെയും പ്രകാശ് രാജിന്റെയും അഭിനയ ജീവിതത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ സമ്മാനിച്ച ചിത്രമായിരുന്നു. ചിത്രത്തിലെ സന്തോഷ് ശിവന്റെ ഛായാഗ്രഹണവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

"ഞങ്ങൾ വീണ്ടും പല തവണ കണ്ടു, ഹാംലെറ്റ് സിനിമയാക്കുന്നതിനായിരുന്നത്. പക്ഷെ പല കാരണങ്ങൾ കൊണ്ട് അത് നടന്നില്ല. താങ്കളുടെ ഏതെങ്കിലും ഒരു തിരക്കഥ എനിക്ക് സിനിമയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എം ടി എന്ന വ്യക്തിയെ കണ്ടുമുട്ടിയതിലും അദ്ദേഹത്തിന്റെ സിനിമകൾ കാണാൻ സാധിച്ചതിലും ഇന്നീ പരിപാടിയിലെത്താൻ സാധിച്ചതിലും അഭിമാനം തോന്നുന്നു," മണിരത്നം കൂട്ടിച്ചേർത്തു.

Mt Vasudevan Nair Mani Ratnam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: