Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

‘എന്റെ വെളിച്ചം’; മകന്റെ ചിത്രം പങ്കുവച്ച് മണികണ്ഠൻ ആചാരി

ദിവസങ്ങൾക്കു മുൻപാണ് തനിക്ക് മകൻ പിറന്ന സന്തോഷം മണികണ്ഠൻ ആരാധകരുമായി പങ്കിട്ടത്. ‘ബാലനാടാ…’ എന്ന ക്യാപ്ഷനോടെയാണ് കുഞ്ഞിനെ എടുത്തുനില്‍ക്കുന്ന അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പമുളള ചിത്രം മണികണ്ഠൻ പങ്കുവച്ചത്

Manikandan Achari, മണികണ്ഠൻ ആചാരി, Manikandan Achari wedding, Manikandan Achari wedding photo, Manikandan marriage photo, Indian express malayalam, മണികണ്ഠൻ വിവാഹം, IE Malayalam

മകന്റെ ചിത്രം പങ്കുവച്ച് നടൻ മണികണ്ഠൻ ആചാരി. ‘എന്റെ വെളിച്ചം’ എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം മകനെ കൈയിലെടുത്തിരിക്കുന്ന ചിത്രം പങ്കുവച്ചത്.

എന്റെ വെളിച്ചം

Posted by Manikanda Rajan on Saturday, 20 March 2021

ദിവസങ്ങൾക്കു മുൻപാണ് തനിക്ക് മകൻ പിറന്ന സന്തോഷം മണികണ്ഠൻ ആരാധകരുമായി പങ്കിട്ടത്. ‘ബാലനാടാ…’ എന്ന ക്യാപ്ഷനോടെയാണ് കുഞ്ഞിനെ എടുത്തുനില്‍ക്കുന്ന അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പമുളള ചിത്രം മണികണ്ഠൻ പങ്കുവച്ചത്. ബാലനാടാ എന്നതിനർത്ഥം കുഞ്ഞ് “ബാലൻ” ആണെന്നും കമന്റ് ബോക്സിൽ മണികണ്ഠൻ എഴുതിയിട്ടുണ്ടായിരുന്നു.

Read More: ‘ചിത്രം ഇപ്പോൾ പോസ്റ്റ് ചെയ്യേണ്ടെന്ന് എല്ലാവരും പറഞ്ഞു’; ഇതാണ് പേളിഷിന്റെ മാലാഖ

”നമസ്കാരം… എനിക്ക് കുഞ്ഞ് പിറന്നിരിക്കുന്നു ….ഞാൻ അഛനായ വിവരം സന്തോഷത്തോടെ , വിനയപൂർവ്വം അറിയിക്കട്ടെ…. നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയതിന് നന്ദി പറയുന്നില്ല , നന്ദിയോടെ ജീവിക്കാം ….” ഇതായിരുന്നു മണികണ്ഠൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.

നമസ്കാരം…
ഞങ്ങൾക് ഒരു കുഞ്ഞ് പിറന്നിരിക്കുന്നു ….
ഞാൻ അഛനായ വിവരം സന്തോഷത്തോടെ , വിനയപൂർവ്വം അറിയിക്കട്ടെ….
നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയതിന് നന്ദി പറയുന്നില്ല , നന്ദിയോടെ ജീവിക്കാം ….

Posted by Manikanda Rajan on Friday, 19 March 2021

ലോക്ക്‌ഡൗൺ കാലത്ത് ആഘോഷങ്ങളോ ആൾക്കൂട്ടമോ ഇല്ലാതെയാണ് നടന്‍ മണികണ്ഠൻ ആചാരി മരട് സ്വദേശിയായ അഞ്ജലിയെ ജീവിത സഖി ആക്കിയത്. കഴിഞ്ഞ ജനുവരിയിലാണ് തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്താൻ പോകുന്ന വിവരം സന്തോഷ പൂർവം താരം അറിയിച്ചത്. ഗർഭിണിയായ ഭാര്യയ്‌ക്കൊപ്പം നിന്നുകൊണ്ടുള്ള ചിത്രം പോസ്റ്റുചെയ്തുകൊണ്ടാണ് മണികണ്ഠൻ ആചാരി ഈ വാർത്ത പങ്കുവച്ചത്. ‘എല്ലാവരുടെയും പ്രാർത്ഥനകൾ കൂടെയുണ്ടാവണം’ എന്നും അദ്ദേഹം കുറിച്ചു.

‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിലൂടെയാണ് മണികണ്ഠൻ ആചാരി മലയാളികളുടെ പ്രിയനടനായി മാറിയത്. മലയാളത്തിനപ്പുറം തമിഴിലും ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞ താരമാണ് മണികണ്ഠൻ. രജനീകാന്ത് ചിത്രം ‘പേട്ട’, വിജയ് സേതുപതി ചിത്രം ‘മാമനിതൻ’ എന്നിവയിൽ എല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മണികണ്ഠനു സാധിച്ചിരുന്നു. മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിലും മികച്ചൊരു കഥാപാത്രത്തെ മണികണ്ഠൻ അവതരിപ്പിച്ചിരുന്നു. തുറമുഖം, അനുഗ്രഹീതന്‍ ആന്റണി തുടങ്ങിയവയാണ് മണികണ്ഠന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Manikandan achary shares sons photo

Next Story
‘എൻജോയ്​ എൻചാമി’ക്ക് ചുണ്ടനക്കി നസ്രിയയും നവീനും; വീഡിയോഎൻജോയ്​ എഞ്ചാമി, Nazriya Nazim, നസ്രിയ നസീം, Naveen Nazim, നവീൻ നസീം, #enjoyenjami,
The moderation of comments is automated and not cleared manually by malayalam.indianexpress.com