Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

‘ബാലനാടാ…’ അച്ഛനായ സന്തോഷം പങ്കുവച്ച് മണികണ്ഠൻ

ലോക്ക്‌ഡൗൺ കാലത്ത് ആഘോഷങ്ങളോ ആൾക്കൂട്ടമോ ഇല്ലാതെയാണ് നടന്‍ മണികണ്ഠൻ ആചാരി മരട് സ്വദേശിയായ അഞ്ജലിയെ ജീവിത സഖി ആക്കിയത്

manikandanan, ie malayalam

മകൻ ജനിച്ച സന്തോഷം പങ്കുവച്ച് നടൻ മണികണ്ഠൻ ആചാരി. ‘ബാലനാടാ…’ എന്ന ക്യാപ്ഷനോടെയാണ് കുഞ്ഞിനെ എടുത്തുനില്‍ക്കുന്ന അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പമുളള ചിത്രം മണികണ്ഠൻ പങ്കുവച്ചത്. ബാലനാടാ എന്നതിനർത്ഥം കുഞ്ഞ് “ബാലൻ” ആണെന്നും കമന്റ് ബോക്സിൽ മണികണ്ഠൻ എഴുതിയിട്ടുണ്ട്.

”നമസ്കാരം… എനിക്ക് കുഞ്ഞ് പിറന്നിരിക്കുന്നു ….ഞാൻ അഛനായ വിവരം സന്തോഷത്തോടെ , വിനയപൂർവ്വം അറിയിക്കട്ടെ…. നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയതിന് നന്ദി പറയുന്നില്ല , നന്ദിയോടെ ജീവിക്കാം ….” ഇതായിരുന്നു മണികണ്ഠൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.

നമസ്കാരം…
എനിക്ക് കുഞ്ഞ് പിറന്നിരിക്കുന്നു ….
ഞാൻ അഛനായ വിവരം സന്തോഷത്തോടെ , വിനയപൂർവ്വം അറിയിക്കട്ടെ….
നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയതിന് നന്ദി പറയുന്നില്ല , നന്ദിയോടെ ജീവിക്കാം ….❤️

Posted by Manikanda Rajan on Friday, March 19, 2021

ലോക്ക്‌ഡൗൺ കാലത്ത് ആഘോഷങ്ങളോ ആൾക്കൂട്ടമോ ഇല്ലാതെയാണ് നടന്‍ മണികണ്ഠൻ ആചാരി മരട് സ്വദേശിയായ അഞ്ജലിയെ ജീവിത സഖി ആക്കിയത്. കഴിഞ്ഞ ജനുവരിയിലാണ് തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്താൻ പോകുന്ന വിവരം സന്തോഷ പൂർവം താരം അറിയിച്ചത്. ഗർഭിണിയായ ഭാര്യയ്‌ക്കൊപ്പം നിന്നുകൊണ്ടുള്ള ചിത്രം പോസ്റ്റുചെയ്തുകൊണ്ടാണ് മണികണ്ഠൻ ആചാരി ഈ വാർത്ത പങ്കുവച്ചത്. ‘എല്ലാവരുടെയും പ്രാർത്ഥനകൾ കൂടെയുണ്ടാവണം’ എന്നും അദ്ദേഹം കുറിച്ചു.

Read More: മമ്മൂക്കയെ ഞാൻ വായ്നോക്കിയതല്ല; വൈറൽ ഫോട്ടോയെക്കുറിച്ച് നിഖില

‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിലൂടെയാണ് മണികണ്ഠൻ ആചാരി മലയാളികളുടെ പ്രിയനടനായി മാറിയത്. മലയാളത്തിനപ്പുറം തമിഴിലും ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞ താരമാണ് മണികണ്ഠൻ. രജനീകാന്ത് ചിത്രം ‘പേട്ട’, വിജയ് സേതുപതി ചിത്രം ‘മാമനിതൻ’ എന്നിവയിൽ എല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മണികണ്ഠനു സാധിച്ചിരുന്നു. മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിലും മികച്ചൊരു കഥാപാത്രത്തെ മണികണ്ഠൻ അവതരിപ്പിച്ചിരുന്നു. തുറമുഖം, അനുഗ്രഹീതന്‍ ആന്റണി തുടങ്ങിയവയാണ് മണികണ്ഠന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Manikandan achary became father shares happy news

Next Story
അമ്പടാ, നീ മലയാളിയായിരുന്നോ? സൗബിന്റെ പോസ്റ്റിനു താഴെ നെറ്റ്‌ഫ്ലിക്സിനെ ട്രോളി മലയാളികൾSoubin Shahir, Soubin Shahir Netflix india comment, Fahadh Faasil, Irul, Irul movie trailer, Fahad Fazil, Irul release, Irul cast, Fahad Faasil in Irul, Soubin Shahir, Darshana Rajendran, Irul trailer, watch Irul trailer, Netflix release, Netflix film, Irul film release date, ഇരുൾ, ഇരുൾ ട്രെയിലർ, ഫഹദ് ഫാസിൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com