scorecardresearch

നടന്‍ മണികണ്ഠന്‍ ആചാരി വിവാഹിതനായി

വിവാഹ ആഘോഷങ്ങള്‍ക്കായി മാറ്റിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മണികണ്ഠനും അഞ്ജലിയും മാതൃകയായി. ആ തുക എം. സ്വരാജ് എംഎല്‍എ ഏറ്റുവാങ്ങി

വിവാഹ ആഘോഷങ്ങള്‍ക്കായി മാറ്റിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മണികണ്ഠനും അഞ്ജലിയും മാതൃകയായി. ആ തുക എം. സ്വരാജ് എംഎല്‍എ ഏറ്റുവാങ്ങി

author-image
Entertainment Desk
New Update
നടന്‍ മണികണ്ഠന്‍ ആചാരി വിവാഹിതനായി

നടന്‍ മണികണ്ഠന്‍ ആചാരി വിവാഹിതനായി; അഞ്ജലിയാണ് വധു. ലോക്ക്‌ഡൗൺ കാലത്ത് ആഘോഷങ്ങളോ ആൾക്കൂട്ടമോ ഇല്ലാതെയായിരുന്നു വിവാഹം. എരൂർ അയ്യമ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ലളിതമായ ചടങ്ങുകളോടെ ആയിരുന്നു ചടങ്ങ്.

Advertisment

വിവാഹ ആഘോഷങ്ങള്‍ക്കായി മാറ്റിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മണികണ്ഠനും അഞ്ജലിയും മാതൃകയായി. ആ തുക എം. സ്വരാജ് എംഎല്‍എ ഏറ്റുവാങ്ങി.

"ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വരെ ഈ ക്ഷേത്രത്തിനു പുറത്താണ് നില്‍ക്കുന്നത്. ഇന്ന് വിവാഹം മാറ്റി വച്ചാല്‍ പിന്നെ എന്നാണെന്ന് പറയാനാകില്ല. അതു കൊണ്ടാണ് ഇന്നു തന്നെ നടത്തിയത്. ഇതില്‍ വാശിയൊന്നുമില്ല. വിവാഹച്ചിലവുകള്‍ക്കുള്ള തുക നാടിനു വേണ്ടി മാറ്റി വക്കണമെന്നു തോന്നി. എല്ലാവരുടേയും ആരോഗ്യമാണ് വലുത്. ആഘോഷങ്ങള്‍ പിന്നേയുമാകാം," നടന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആറു മാസം മുൻപ് വിവാഹം തീരുമാനിച്ചിരിക്കെയാണ് ലോകമൊട്ടാകെ കൊറോണ വൈറസ് വ്യാപിക്കുന്നതും രാജ്യത്ത് ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുന്നതും. തീരുമാനിച്ച വിവാഹം മാറ്റേണ്ടെന്നു കരുതി ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം മണികണ്ഠൻ നടത്തിയത്. തൃപ്പണിത്തുറ ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. വിവാഹാഘോഷങ്ങൾക്കായി മാറ്റി വച്ചിരുന്ന തുകയിൽ നിന്നും ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനാണ് മണികണ്ഠന്റെയും അഞ്ജലിയുടെയും തീരുമാനം.

Advertisment

"പ്രണയവിവാഹമാണ്. എനിക്ക് നേരത്തെ അറിയാവുന്ന കുടുംബമാണ്. വളരെ ചെറുപ്പം മുതൽ അഞ്ജലിയെ കണ്ടിട്ടുണ്ട്. ഒന്നൊന്നര വർഷം ഒരു ഉത്സവത്തിനു വച്ച് കണ്ടപ്പോഴാണ് കൂടുതലായി സംസാരിച്ചു തുടങ്ങിയത്. ഇഷ്ടം തോന്നിയപ്പോൾ അഞ്ജലിയോട് തുറന്നു പറയുകയായിരുന്നു. സംസാരത്തിനിടയ്ക്ക്, തമാശരൂപേണയാണ് കാര്യം അവതരിപ്പിച്ചത്, പൊക്കമൊക്കെ കറക്ടാണല്ലോ... എന്നാൽ പിന്നെ ആലോചിച്ചാലോ' എന്ന്. 'ആലോചിച്ചോളൂ' എന്നായിരുന്നു അഞ്ജലിയുടെ മറുപടി," അഞ്ജലിയുമായുള്ള പ്രണയത്തെ കുറിച്ച് മണികണ്ഠൻ ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളത്തോട് പറഞ്ഞതിങ്ങനെ.

'കമ്മട്ടിപ്പാടം' എന്ന ചിത്രത്തിലൂടെയാണ് മണികണ്ഠൻ ആചാരി മലയാളികളുടെ പ്രിയനടനായി മാറിയത്. മലയാളത്തിനപ്പുറം തമിഴിലും ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞ താരമാണ് മണികണ്ഠൻ. രജനീകാന്ത് ചിത്രം ‘പേട്ട’, വിജയ് സേതുപതി ചിത്രം ‘മാമനിതൻ’ എന്നിവയിൽ എല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മണികണ്ഠനു സാധിച്ചിരുന്നു. കഴിഞ്ഞ വർഷം തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിലും മികച്ചൊരു കഥാപാത്രത്തെ മണികണ്ഠൻ അവതരിപ്പിച്ചിരുന്നു.

Read more: വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച സന്തോഷം പങ്കിട്ട് മണികണ്ഠൻ ആചാരി

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: