scorecardresearch
Latest News

ആലപ്പുഴയിൽ നിന്നും വിജയ് സേതുപതിയ്ക്ക് ഒപ്പം മണികണ്ഠൻ ആചാരി

മാരാരികുളത്താണ് ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്

Vijay Sethupathi, Maamanithan, Seenu Ramasamy. Vijay Sethupathi movie, Maamanithan movie, Vijay Sethupathi news, Vijay Sethupathi latest news, Gayathrie, വിജയ് സേതുപതി, മാമനിതൻ, സീനു രാമസ്വാമി, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ലുങ്കിയും കാക്കിയുടുപ്പുമണിഞ്ഞ തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതിയുടെ തോളിൽ കയ്യിട്ട് നിൽക്കുകയാണ് മണികണ്ഠൻ ആചാരി. ആലപ്പുഴയിൽ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ചിനു രാമസ്വാമിയുടെ ‘മാമനിതൻ’ എന്ന ചിത്രത്തിന്റെ ലൊക്കേഷൻ ഫോട്ടോകൾ ഫെയ്സ്ബുക്കിലൂടെ പങ്കുവെയ്ക്കുകയാണ് മണികണ്ഠൻ. ആലപ്പുഴ ബീച്ചിലെ കയര്‍ കോര്‍പ്പറേഷന്‍ ഗോഡൗണിലായിരുന്നു ഇന്നലെ ചിത്രത്തിന്റെ ഷൂട്ടിംഗ്. മാരാരികുളത്താണ് ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.

ചിത്രത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറുടെ വേഷത്തിലാണ് വിജയ് സേതുപതിയെത്തുന്നത് എന്ന് മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു. മണികണ്ഠനും ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. ‘പേട്ട’യ്ക്കു ശേഷം വീണ്ടും വിജയ് സേതുപതിയ്ക്ക് ഒപ്പം അഭിനയിക്കാൻ സാധിച്ച സന്തോഷത്തിലാണ് മണികണ്ഠൻ. വിജയ് സേതുപതിയെ കാണാനും ഒപ്പം നിന്ന് സെൽഫിയെടുക്കാനും ആലപ്പുഴയിലെ ലൊക്കേഷനിൽ നിരവധിയേറെ പേരാണ് എത്തുന്നത്.

സംഗീത സംവിധായകന്‍ യുവാന്‍ ശങ്കര്‍ രാജ ആദ്യമായി നിർമ്മാതാവാകുന്ന ചിത്രം കൂടിയാണ് ‘മാമനിതൻ’. ഗായത്രിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഇളയരാജയും മകൻ യുവൻ ശങ്കർ രാജയും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഇത് ആദ്യമായാണ് അച്ഛനും മകനും ഒന്നിച്ച് ഒരു സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കുന്നത്. ‘ധര്‍മദുരൈ’, ‘തെന്‍മേര്‍ക്ക് പരുവക്കാറ്റ്’, ‘ഇദം പൊരുള്‍ എവള്‍’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിജയ് സേതുപതിയും ചിനു രാമസാമിയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘മാമനിത’നുണ്ട്.

വിജയ് സേതുപതിയും ഗായത്രിയും ഒന്നിച്ച് അഭിനയിക്കുന്ന ഏഴാമത്തെ ചിത്രമാണ് ‘മാമനിതൻ’. മുൻപ് ‘നടുവിലെ കൊഞ്ചം പാക്കാതെ കാണോം’, ‘റമ്മി’, ‘പുരിയതാ പുതിർ’, ‘ഒരു നല്ല നാളാ പാത്തു സൊൽറേൻ’, സീതാക്കാത്തി എന്നീ ചിത്രങ്ങളിലെല്ലാം ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. റിലീസിനൊരുങ്ങുന്ന ‘സൂപ്പർ ഡീലക്സി’ലും വിജയ്‌ക്കൊപ്പം ഗായത്രിയുണ്ട്.

ഡിസംബറിൽ തേനിയിൽ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. കേന്ദ്രകഥാപാത്രമായി ഒരു ബാലതാരവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ‘ഇമൈക നൊടിഗൽ’ എന്ന ചിത്രത്തിൽ നയൻതാരയുടെ മകളായി​​ അഭിനയിച്ച മാനസ്വിയാണ് ബാലതാരമായെത്തുന്നത്.

Read more: തമിഴ് സംസാരിക്കുന്ന, അൽപ്പം വണ്ണമുള്ള ഒരു രാജീവ് രവി, അതാണ്‌ കാര്‍ത്തിക് സുബ്ബരാജ്: മണികണ്ഠന്‍ ആചാരി അഭിമുഖം

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Manikandan achari vijay sethupathi tamil film maamanithan

Best of Express