എന്റെ അവകാശമായ റേഷനും കിറ്റും കിട്ടി; ശ്രദ്ധ നേടി മണികണ്ഠൻ ആചാരിയുടെ കുറിപ്പ്

“കിറ്റ് വാങ്ങാൻ ക്യൂ നിന്ന ആദ്യ സെലിബ്രിറ്റി, നിങ്ങൾ പൊളിച്ചു ചേട്ടാ,” എന്നാണ് ആരാധകരുടെ കമന്റ്

Manikandan achari, Manikandan achari photos

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് നടൻ മണികണ്ഠൻ ആചാരി. തന്റെ അവകാശമായ റേഷനും ഭക്ഷ്യകിറ്റും ലഭിച്ച സന്തോഷം പങ്കുവച്ചുകൊണ്ടുള്ള താരത്തിന്റെ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഇതിന് മുമ്പ് എന്താ കിട്ടാതിരുന്നത്? എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. പുതിയ വീടിലേക്കുള്ള കാർഡ് അനുവദിച്ചിട്ട് കുറഞ്ഞ കാലയളവ് ആയിട്ടുള്ളൂ മണികണ്ഠൻ മറുപടി നൽകിയത് ഇങ്ങനെ. “കിറ്റ് വാങ്ങാൻ ക്യൂ നിന്ന ആദ്യ സെലിബ്രിറ്റി, നിങ്ങൾ പൊളിച്ചു ചേട്ടാ,” എന്നാണ് മറ്റൊരു കമന്റ്.

“റേഷൻ സാധാരക്കാരന്റെ അവകാശമാണ്. ഇന്നും റേഷൻകടയിൽ പോവുന്നത് മാനക്കേടായി കരുതുന്ന ചെറുപ്പക്കാർ ഉണ്ട്. താങ്കളെപ്പോലെ ഒരു സെലബ്രിറ്റി അതും ലുങ്കിയും ബനിയനുമിട്ട് തന്റെ അവകാശത്തിന് റേഷൻ കടയിൽ പോയത് മുകളിൽ പറഞ്ഞ ചെറുപ്പക്കാർക്ക് മാതൃകയാണ്,” എന്നാണ് മറ്റൊരു ആരാധകൻ അഭിപ്രായപ്പെടുന്നത്. ഏതായാലും ചിത്രം ശ്രദ്ധ നേടുകയാണ്.

Read More: ചെറിയ പേരാണങ്കിലും വലിയ അർത്ഥമുള്ളതാണ്; മകന്റെ പേര് പരിചയപ്പെടുത്തി മണികണ്ഠൻ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Manikandan achari facebook post ration shop pics

Next Story
ഓൺലൈനായി കാണാം, 40 മമ്മൂക്ക ചിത്രങ്ങൾmammootty, mammootty films, mammoottyfull film online, mammootty hits, mammootty films youtube, മമ്മൂട്ടി, മമ്മൂട്ടി സിനിമകൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com