scorecardresearch

വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച സന്തോഷം പങ്കിട്ട് മണികണ്ഠൻ ആചാരി

സന്തോഷത്തിനിടയിലും പ്രിയപ്പെട്ടവരെയെല്ലാം വിളിക്കാൻ കഴിയാതെ പോയതിലുള്ള സങ്കടവും മണികണ്ഠൻ പങ്കിട്ടു

സന്തോഷത്തിനിടയിലും പ്രിയപ്പെട്ടവരെയെല്ലാം വിളിക്കാൻ കഴിയാതെ പോയതിലുള്ള സങ്കടവും മണികണ്ഠൻ പങ്കിട്ടു

author-image
Entertainment Desk
New Update
manikandan achari, manikandan achari films

ആദ്യ ചിത്രത്തില്‍ത്തന്നെ കാണികളെ കൊണ്ട് മുഴുവൻ ‘കയ്യടിപ്പിച്ച്’ സ്റ്റേറ്റ് അവാർഡും സ്വന്തമാക്കിയ നടനാണ് മണികണ്ഠൻ ആചാരി.‘കമ്മട്ടിപ്പാട’ത്തിലെ ബാലനായി പ്രേക്ഷകരുടെ ഹൃദയത്തിലൊരിടം നേടിയ മണികണ്ഠൻ വലിയൊരു സന്തോഷത്തിലാണ് ഇപ്പോൾ. സ്വന്തമായൊരു വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് മണികണ്ഠൻ.

Advertisment

"ഇന്നലെ വീടിന്റെ പാലുകാച്ചി, പുതിയ വീട്ടിൽ കയറി. ജീവിതത്തിൽ ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തം വീടെന്നത്. ഇപ്പോഴും മുഴുവനായി സ്വന്തമായിട്ടില്ല, ഒരുപാട് പേരുടെ സഹായം കൊണ്ടും കുറച്ചു ലോൺ എടുത്തുമൊക്കെയാണ് കയറിക്കൂടിയത്. ഒരുപാട് സന്തോഷത്തോടെ പറയേണ്ട കാര്യമായിരുന്നു, പക്ഷേ എനിക്കതിന് സാധിച്ചില്ല. ഇങ്ങനെയായിരുന്നില്ല വീടുകൂടൽ ഒക്കെ പ്ലാൻ ചെയ്തിരുന്നത്. എന്നെ പോലെ തന്നെ എനിക്കൊരു വീടുണ്ടാകാൻ ആഗ്രഹിച്ച ഒരുപാട് പേരുണ്ട്, സുഹൃത്തുക്കളും നാട്ടുകാരുമൊക്കെ. അവരോടൊന്നും പറയാനോ വിളിക്കാനോ പറ്റിയില്ല. സാഹചര്യം അങ്ങനെയായി പോയി," മണികണ്ഠൻ പറയുന്നു. സന്തോഷത്തിനിടയിലും പ്രിയപ്പെട്ടവരെ വിളിക്കാൻ കഴിയാതെ പോയതിലുള്ള സങ്കടവും മണികണ്ഠൻ പങ്കിട്ടു.

മലയാളത്തിനപ്പുറം തമിഴിലും ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞ താരമാണ് മണികണ്ഠൻ. രജനീകാന്ത് ചിത്രം 'പേട്ട', വിജയ് സേതുപതി ചിത്രം 'മാമനിതൻ' എന്നിവയിൽ എല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മണികണ്ഠനു സാധിച്ചിരുന്നു. കഴിഞ്ഞ വർഷം തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം 'മാമാങ്ക'ത്തിലും മികച്ചൊരു കഥാപാത്രത്തെ മണികണ്ഠൻ അവതരിപ്പിച്ചിരുന്നു.

Read more: തമിഴ് സംസാരിക്കുന്ന, അൽപ്പം വണ്ണമുള്ള ഒരു രാജീവ് രവി, അതാണ്‌ കാര്‍ത്തിക് സുബ്ബരാജ്: മണികണ്ഠന്‍ ആചാരി അഭിമുഖം

Advertisment
Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: