കമ്മട്ടിപ്പാടം എന്ന ചിത്ത്രിലൂടെ പ്രേക്ഷകരുടെ ഇഷ്ടനടനായി മാറിയ ആളാണ് മണികണ്ഠന്‍ ആചാരി. മലയാളത്തില്‍ നിന്നും തമിഴിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് അദ്ദേഹം. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന പേട്ടയിലാണ് മണികണ്ഠന്‍ അഭിനയിക്കുന്നത്. രജനിക്കൊപ്പമുള്ള അനുഭവങ്ങള്‍ അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ്.

രജനി സാര്‍ എന്തുകൊണ്ടാണ് ഇപ്പോളും സൂപ്പര്‍സ്റ്റാറായി നിലനില്‍ക്കുന്നത് എന്ന സത്യം നേരില്‍ കണ്ട് അനുഭവിച്ചുവെന്ന് പറഞ്ഞ മണികണ്ഠന്‍ രജനിക്ക് ഇപ്പോളും ഒരു ഇരുപതുകാരന്റെ ഊര്‍ജമാണെന്നും പറഞ്ഞു.

രജനിയുടെ വിനയത്തെക്കുറിച്ചും മണികണ്ഠന് പറയാന്‍ ഏറെയുണ്ടായിരുന്നു. സമയത്തില്‍ കൃത്യത, വിനയം, സംവിധായകനോട് സംശയങ്ങള്‍ ചോദിച്ചും സംവിധായകന്‍ പറഞ്ഞു കൊടുക്കുന്നത് കേട്ടും എത്ര വൈകിയാലും യാതൊരു വിധ ബുദ്ധിമുട്ടുകളും മുഖത്തു കാണിക്കാതെ രജനി ലൊക്കേഷനിലുണ്ടാകുമെന്ന് മണികണ്ഠന്‍ കുറിച്ചു.

രജനിയും കാര്‍ത്തിക് സുബ്ബരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പേട്ട. വിജയ് സേതുപതിയാണ് ചിത്ത്രതില്‍ വില്ലനായി എത്തുന്നത്. സിമ്രാനും പേട്ടയില്‍ പ്രധാനപ്പെട്ടൊരു വേഷം കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കിന് വലിയ വരവേല്‍പ്പായിരുന്നു ആരാധകര്‍ക്കിടയില്‍ ലഭിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ