ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തിരുത്തികുറിച്ച് വിജയ യാത്ര തുടരുകയാണ് മണിരത്നത്തിന്റെ ‘പൊന്നിയിന്‍ സെല്വന്’. 100 കോടിയാണ് ലോകമെമ്പാടും ചിത്രം നേടിയിരിക്കുന്ന കളക്ഷന്‍. കാര്‍ത്തി, ഐശ്വര്യ റായ്, വിക്രം, തൃഷ, ജയം രവി തുടങ്ങി വലിയ താരനിരയുളള ചിത്രം ആദ്യ ദിവസം 80 കോടിയാണ് കൈവരിച്ചത്. തമിഴ് സിനിമയിലെ ചരിത്ര നേട്ടമായാണ് ഇതു കണക്കാക്കുന്നത്.
തമിഴ്നാടില്‍ മാത്രമായി 25 കോടിയും , ഓവര്‍സീസ് കളക്ഷനായി 34.25 കോടിയുമാണ് ചിത്രം നേടിയത്. ചലച്ചിത്ര വാണിജ്യ അനലിസ്റ്റായ മനോബാല വിജയാബാലന് ട്വിറ്ററില്‍ കുറിച്ചു.
ഹിന്ദി ആധിപത്യമുളള മേഖലകളില്‍ ആമിര്‍ ഖാന്, ഹൃത്തിക്ക് റോഷന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘വിക്രം വേദ’ മത്സരത്തിനായി ഉണ്ടായിരുന്നു. 1.75 കോടി ബോളിവുഡ് കേന്ദ്രങ്ങളിലെ തീയറ്ററുകളില്‍ നിന്നു ‘ പൊന്നിയിന്‍ സെല്വന്’ സ്വന്തമാക്കി.
തെന്നിന്ത്യൻ സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ ആദ്യഭാഗം വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ ആമസോൺ പ്രൈം വീഡിയോ ആണ്.ഐശ്വര്യറായി ബച്ചൻ, ചിയാൻ വിക്രം, കാർത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസർ, സത്യരാജ്, പാർത്ഥിപൻ, ശരത് കുമാർ, ലാല്‍, റഹ്മാന്, പ്രഭു, അദിതി റാവു ഹൈദരി തുടങ്ങി വലിയൊരു താരനിര തന്നെ ഈ പീരീഡ് ചിത്രത്തിലുണ്ട്.