മണിരത്നത്തിന്റെ ബിഗ് ബജറ്റ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സെക്ക സിവന്ത വാനം എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിട്ടുണ്ട്. ചിമ്പു, അരവിന്ദ് സ്വാമി, അരുൺ വിജയ്, വിജയ് സേതുപതി എന്നിവരുടെ കണ്ണുകളാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുളളത്. ഇവർ നാലുപേരുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഫഹദ് ഫാസിലിനെയും സിനിമയിൽ ഒരു പ്രധാന വേഷത്തിനായി പരിഗണിച്ചിരുന്നു. എന്നാൽ ഫഹദ് സിനിമയിൽനിന്നും പിന്മാറി. ചിത്രത്തെക്കുറിച്ചുളള പ്രഖ്യാപനം വൈകുന്നതാണ് സിനിമയിൽനിന്നും ഫഹദ് പിന്മാറാൻ കാരണമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ഫഹദ് പിന്മാറിയതോടെയാണ് ആ അവസരം അരുൺ വിജയ്‌യെ തേടിയെത്തിയത്.

ജ്യോതിക, ഐശ്വര്യ രാജേഷ്, അതിഥി റാവു, പ്രകാശ് രാജ്, ത്യാഗരാജൻ തുടങ്ങിയവരും സിനിമയിലുണ്ട്. മണിരത്നം സിനിമയിലെ സ്ഥിരം ടെക്നിക്കൽ ടീമാണ് ഈ സിനിമയിലും ഉളളത്. എ.ആർ.റഹ്മാനാണ് സംഗീതം. ക്യാമറ സന്തോഷ് ശിവൻ. എഡിറ്റിങ് ശ്രീകർ പ്രസാദ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ