/indian-express-malayalam/media/media_files/uploads/2022/09/Suhasini.jpeg)
മണിരത്‌നത്തിന്റെ സ്വപ്‌ന സിനിമയായ ' പൊന്നിയിന്‍ സെല്‍വന്‍' തീയറ്ററുകളിലെത്തിയിരിക്കുകയാണ്. പക്ഷെ ചിത്രം റിലീസാകുന്നതിനു മുന്‍പു തന്നെ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പറഞ്ഞെത്തിയ വ്യക്തിയെ ചോദ്യം ചെയ്തിരിക്കുകയാണ്
മണിരത്‌നത്തിന്റെ ഭാര്യയും നടിയുമായ സുഹാസിനി. ഉമര്‍ സാന്ദു എന്നു പോരായ ഇയാള്‍ സ്വയം പറയുന്നത് താന്‍ ഓവര്‍സീസ് സെന്‍സര്‍ ബോര്‍ഡ് അംഗമാണെന്നാണ്.
' ആദ്യത്തെ പ്രതികരണം, ചിത്രത്തിലെ എഫക്റ്റ്‌സെല്ലാം നന്നായിരിക്കുന്നു.വിക്രം, കാര്‍ത്തി, ഐശ്വര്യ എന്നിവരുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. ഒരുപ്പാട് അഭിനന്ദനം അര്‍ഹിക്കുന്ന ഒരു ചരിത്ര സിനിമയാണിത്' എന്നാണ് ഉമര്‍ ട്വിറ്ററില്‍ കുറിച്ചത്.
'നിങ്ങള്‍ ആരാണ്? ഇതുവരെയും റിലീസാകാത്ത ഒരു സിനിമയുമായി നിങ്ങള്‍ക്കു എന്താണ് ബന്ധം?'സുഹാസിനി മറുപടി നല്‍കി.
First Review #PS1 ! Amazing Cinematic Saga with Terrific Production Designing & VFX ! #ChiyaanVikram & #Karthi Stole the Show all the way. #AishwaryaRaiBachchan is Back & looking Stunning ! Overall, A Decent Historical Saga with some twists & Clap worthy moments.
— Umair Sandhu (@UmairSandu) September 27, 2022
⭐️⭐️⭐️
'ഓവര്‍സീസ് സെന്‍സര്‍ ബോര്‍ഡ് എന്ന ഒരു സ്ഥാപനമില്ല, ഇയാള്‍ വ്യാജമാണ്' തുടങ്ങിയ കമന്റുകളുമായി ആരാധകരും സുഹാസിനിയ്ക്കു പിന്തുണയുമായി എത്തിയിട്ടുണ്ട്.
ഇതിനു മുന്‍പും ഉമര്‍ പല ചിത്രങ്ങളെയും കുറിച്ചുളള അഭിപ്രായങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. പലരും ഇതിനെ ചോദ്യം ചെയ്തു രംഗത്തെത്തിയിരുന്നു. ദുബായ് ആസ്ഥാനമായ ഓവര്‍സീസ് സെന്‍സര്‍ ബോര്‍ഡ് അംഗമാണെന്നാണ് ഉമര്‍ അവര്‍ക്കു മറുപടി നല്‍കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.