മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബ്രഹ്‌മാണ്ട ചിത്രമാണ് ‘ പൊന്നിയിന്‍ സെല്‍വന്‍’. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന ഐശ്വര്യ റായി, തൃഷ എന്നിവരുടെ സൗഹൃത്തെക്കുറിച്ച് സംവിധായകന്‍ മണിരത്‌നം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
എന്‍ ഡി ടി വിയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് തൃഷ, ഐശ്വര്യയുമായുളള സൗഹൃത്തെ പറ്റി പറയുന്നത്. ‘ ആദ്യ ദിവസം തന്നെ ഐശ്വര്യ മാഡവുമായി സംസാരിക്കാന്‍ എനിക്കു അവസരം കിട്ടിയിരുന്നു. ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയായിരിക്കുമല്ലോ അവര്‍ ഒരു വളരെ നല്ലൊരു സ്ത്രീയാണ് എന്നത്. ചിത്രത്തില്‍ എതിര്‍ കഥാപാത്രങ്ങളായിട്ടാണ് ഞങ്ങള്‍ അഭിനയിക്കുന്നത്. അതൊരു ചെറിയ വെല്ലുവിളിയായിരുന്നു’ തൃഷ പറഞ്ഞു.
‘നിങ്ങളുടെ ഈ സൗഹൃദം എന്റെ ചിത്രത്തിനു ഗുണം ചെയ്യില്ല അതുകൊണ്ട് നിങ്ങള്‍ ഇത്ര സംസാരിക്കരുതെന്ന് മണി സര്‍ പറയുമായിരുന്നു’തൃഷ കൂട്ടിച്ചേര്‍ത്തു.ഐശ്വര്യ ലൊക്കേഷനില്‍ ഇടയ്ക്കു തമിഴ് സംസാരിക്കുമായിരുന്നെന്നും, ഇത്ര ആത്മദര്‍പ്പണമുളള അഭിനേത്രിയെ താന്‍ കണ്ടിട്ടില്ലെന്നും തൃഷ പറയുന്നു.
വിക്രം, കാര്‍ത്തി, ജയംരവി, ഷോബിത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സെപ്തംബര്‍ 30 നാണ് തീയറ്ററുകളിലെത്തുന്നത്.