Latest News
ക്രൂയിസ് കപ്പല്‍ ലഹരിമരുന്ന് കേസ്: ആര്യന്‍ ഖാന് ജാമ്യം

പന്ത് പോകുന്ന ഭാഗത്തേക്ക് പോകുന്ന ഒരു ഗോള്‍കീപ്പറെപ്പോലെയാണ് ഞാന്‍: മോഹന്‍ലാല്‍

അഭിനയത്തിനു പിന്നിലെ രഹസ്യമെന്ത് എന്ന മണിരത്നത്തിന്റെ ചോദ്യത്തിന് മോഹൻലാൽ നൽകിയ മറുപടി

മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയെടുത്താല്‍ ആദ്യത്തെ അഞ്ചില്‍ നിശ്ചയമായും ഇടം പിടിക്കുന്ന ഒരു തമിഴ് ചിത്രമുണ്ട്, അത് ‘ഇരുവർ’ ആണ്. ഇരുത്തം വന്ന അഭിനയം കൊണ്ട് മോഹന്‍ലാല്‍ അനശ്വരമാക്കിയ ചിത്രം. മണിരത്നം സംവിധാനം ചെയ്ത, 1997ല്‍ പുറത്തു വന്ന പൊളിറ്റികല്‍ ഡ്രാമയായ ‘ഇരുവർ’ തമിഴക രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളായ എം ജി ആര്‍, കരുണാനിധി ദ്വയത്തിന്റെ ആദ്യ കാല ചരിത്രമാണ് പറഞ്ഞത്.

‘ഇരുവറി’ന്റെ ചിത്രീകരണത്തിനിടെ മോഹൻലാൽ പറഞ്ഞ ചില വാക്കുകൾ തനിക്കേറെ അത്ഭുതകരമായി തോന്നി എന്ന മണിരത്നത്തിന്റെ തുറന്നുപറച്ചിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ഫിലിം കംപാനിയനുമായി നടത്തിയ അഭിമുഖത്തിനിടെയായിരുന്നു മോഹൻലാലുമായുള്ള ഈ ഓർമ മണിരത്നം പങ്കുവച്ചത്.

“എപ്പോഴും എന്നെ അത്ഭുതപ്പെടുത്തുന്ന നടനാണ് മോഹൻലാൽ. ഒരിക്കൽ ഇരുവറിന്റെ സമയത്ത് മോഹൻലാലുമായി സംസാരിച്ചപ്പോൾ ലാൽ പറഞ്ഞ മനോഹരമായൊരു വാക്കുണ്ട്, ഞാനൊരു ഗോൾ കീപ്പറിനെ പോലെയാണ്. നിങ്ങൾ പന്ത് എങ്ങോട്ട് തട്ടുന്നുവോ ആ ഭാഗത്തേക്ക് ഞാൻ ഡൈവ് ചെയ്യും എന്ന്. സത്യമാണത്. ഒരു കഥാപാതമായി മാറാൻ ഒർജിനൽ പൊസിഷൻ വിട്ട് കഥാപാത്രത്തിനൊപ്പം സഞ്ചരിക്കേണ്ടതുണ്ട്.”അഭിനയത്തിനു പിന്നിലെ രഹസ്യമെന്ത് എന്ന മണിരത്നത്തിന്റെ ചോദ്യത്തിന് മോഹൻലാൽ നൽകിയ മറുപടി ഇങ്ങനെയായിരുന്നു.

‘ഇരുവറി’ൽ എം ജി രാമചന്ദ്രനായാണ്‌ മോഹന്‍ലാല്‍ വേഷമിട്ടത്. കരുണാനിധിയായി പ്രകാശ് രാജും ജയലളിതയുമായി സാമ്യമുള്ള കഥാപാത്രമായി ഐശ്വര്യാ​റായിയും ‘ഇരുവറി’നെ അനശ്വരമാക്കി. ഐശ്വര്യയുടെ ആദ്യ ചിത്രം കൂടിയായിരുന്നു ‘ഇരുവർ’.

ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പ്രേക്ഷകമനസ്സില്‍ മായാതെ നില്‍ക്കുകയാണ് ‘ഇരുവര്‍’ ഇന്നും. സിനിമാ വിദ്യാര്‍ഥികള്‍ക്കാകട്ടെ, സിനിമയുടെ സാങ്കേതിക വശങ്ങള്‍ ആസ്വദിച്ചു പഠിക്കാനുള്ള പാഠപുസ്തകമായും ഈ ചിത്രം നിലകൊള്ളുന്നു. സമകാലിക ഇന്ത്യ കണ്ട പ്രതിഭാധനരായ സംവിധായകരില്‍ ഒരാളായ മണിരത്നത്തിന്റെ ഏറ്റവും മികച്ച വര്‍ക്കായും ‘ഇരുവര്‍’ വിലയിരുത്തപ്പെടുന്നു.

Maniratnam movies, iruvar, iruvar mohanlal, iruvar aishwarya rai, iruvar santosh sivan, mohanlal best films, mohanlal best performance, aishwarya rai first film, മോഹന്‍ലാല്‍ ഇരുവര്‍ ഐശ്വര്യ റായ് ചിത്രങ്ങള്‍

Maniratnam moviManiratnam movies, iruvar, iruvar mohanlal, iruvar aishwarya rai, iruvar santosh sivan, mohanlal best films, mohanlal best performance, aishwarya rai first film, മോഹന്‍ലാല്‍ ഇരുവര്‍ ഐശ്വര്യ റായ് ചിത്രങ്ങള്‍ es, iruvar, iruvar mohanlal, iruvar aishwarya rai, iruvar santosh sivan, mohanlal best films, mohanlal best performance, aishwarya rai first film, മോഹന്‍ലാല്‍ ഇരുവര്‍ ഐശ്വര്യ റായ് ചിത്രങ്ങള്‍

Maniratnam movies, iruvar, iruvar mohanlal, iruvar aishwarya rai, iruvar santosh sivan, mohanlal best films, mohanlal best performance, aishwarya rai first film, മോഹന്‍ലാല്‍ ഇരുവര്‍ ഐശ്വര്യ റായ് ചിത്രങ്ങള്‍ Maniratnam movies, iruvar, iruvar mohanlal, iruvar aishwarya rai, iruvar santosh sivan, mohanlal best films, mohanlal best performance, aishwarya rai first film, മോഹന്‍ലാല്‍ ഇരുവര്‍ ഐശ്വര്യ റായ് ചിത്രങ്ങള്‍

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mani ratnam shares iruvar experience with mohanlal

Next Story
പ്രതിസന്ധിയില്‍ നിര്‍മ്മാതാക്കള്‍ക്ക് ഒപ്പം നില്‍ക്കണം, തുടര്‍തീരുമാനങ്ങളില്‍ റോളില്ല; അംഗങ്ങള്‍ക്ക് ‘അമ്മ’യുടെ കത്ത്amma, fefka, producers association, malayalam film actors, covid 19
The moderation of comments is automated and not cleared manually by malayalam.indianexpress.com
X