/indian-express-malayalam/media/media_files/uploads/2019/04/nayanthara-aishwarya.jpg)
സംവിധായകൻ മണിരത്നത്തിന്റെ സ്വപ്ന പ്രോജക്ടാണ് 'പൊന്നിയിൻ സെൽവൻ'. വളരെക്കാലമായി മാറ്റിവച്ചിരുന്ന പ്രോജക്ട് വീണ്ടും തുടങ്ങാനുളള തയ്യാറെടുപ്പിലാണ് മണിരത്നം. കോളിവുഡിൽനിന്നും ബോളിവുഡിൽനിന്നും വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുമെന്നാണ് റിപ്പോർട്ടുകൾ.
ബോളിവുഡിൽനിന്നും അമിതാഭ് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ എന്നിവർ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന് അഭ്യൂഹങ്ങൾ പരക്കുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തിനായി സംവിധായകൻ നയൻതാരയെ സമീപിച്ചതായാണ് അഭ്യൂഹങ്ങൾ. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ 'മധുരന്തക ഉത്തമ ചോഴ'യുടെ ഭാര്യ 'പൂങ്കുഴലി'യുടെ റോളായിരിക്കും നയൻതാര ചെയ്യുക.
അമിതാഭ് ബച്ചൻ (സുന്ദര ചോഴയാർ), ഐശ്വര്യ റായ് ബച്ചൻ (നന്ദിനി), ജയം രവി (അരുൾമൊഴി വർമൻ), കീർത്തി സുരേഷ് (കുന്തവായ് നാച്ചിയാർ), കീർത്തി സുരേഷ് (കുന്തവൈ നാച്ചിയാർ), ചിയാൻ വിക്രം (ആദിത്യ കരികാലൻ), കാർത്തി (വാന്ദ്യ ദേവൻ) എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളായെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
കൽക്കി കൃഷ്ണമൂർത്തിയുടെ ചരിത്ര നോവൽ പൊന്നിയിൽ സെൽവനെ ആസ്പദമാക്കിയുളളതാണ് മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രം. തമിഴിലെ മികച്ച നോവലുകളിൽ ഒന്നായിട്ടാണ് 'പൊന്നിയിൻ സെൽവൻ' കണക്കാക്കപ്പെടുന്നത്.
പൊന്നിയിൻ സെൽവന്റെ ചിത്രീകരണം തുടങ്ങാൻ ഏതാനും വർഷങ്ങൾക്കുമുൻപേ മണിരത്നം തീരുമാനിച്ചിരുന്നു. മഹേഷ് ബാബു, വിജയ് തുടങ്ങി തെക്കേ ഇന്ത്യയിലെ മുൻനിര താരങ്ങളുമായി കരാറും ഒപ്പിട്ടു. പക്ഷേ ബജറ്റിലെ പ്രതിസന്ധി മൂലം സിനിമയുടെ വർക്കുകൾ മുന്നോട്ടുപോയില്ല. ബാഹുബലി സിനിമയുടെ വരവോടെയാണ് തന്റെ സ്വപ്ന പ്രോജക്ട് വീണ്ടും ഒരുക്കാൻ മണിരത്നം തയ്യാറായത്. ലൈക പ്രൊഡക്ഷൻസ് ആണ് പൊന്നിയിൻ സെൽവൻ സിനിമയുടെ നിർമ്മാതാക്കൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us