മണിരത്നത്തിന്റെ നേതൃത്വത്തില്‍ തമിഴ് അന്തോളജി ഒരുങ്ങുന്നു. മണിരത്നം, ജയേന്ദ്ര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഒന്‍പതു ഹ്രസ്വചിത്രങ്ങളുടെ ‘ബൊക്കെ’ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും. കൊറോണ വൈറസ് മൂലം ഉണ്ടായ ലോക്ക്ഡൌണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ തമിഴ് സിനിമാ വ്യവസായത്തെ ‘സപ്പോര്‍ട്ട്’ എന്നതാണ് ചിത്രം ഒരുക്കുന്നതിന്റെ ലക്ഷ്യം. സിനിമയിൽ നിന്നുള്ള വരുമാനം തൊഴിലില്ലായ്മ മൂലം ദുരിതമനുഭവിക്കുന്ന സിനിമാ തൊഴിലാളികള്‍ക്ക് നല്‍കും.
‘നവരസ’ എന്ന് പേരിട്ടിരിക്കുന്ന അന്തോളജി തയ്യാറാക്കുന്നത് സംവിധായകരായ ബിജോയ് നമ്പ്യാര്‍, ഗൗതം മേനോന്, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്, കെ വി ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നിവര്‍ ചേര്‍ന്നാണ്. ഇവര്‍ക്കൊപ്പം നടന് അരവിന്ദ് സ്വാമിയും സംവിധായകനാവുന്നു എന്നാണു ശ്രദ്ധേയമായ കാര്യം. തെന്നിന്ത്യയില്‍ നിന്നുള്ള നാല്പതോളം മികച്ച അഭിനേതാക്കളും നൂറുകണക്കിന് സാങ്കേതിക വിദഗ്ധരും ഈ സിനിമകളില്‍ പ്രവർത്തിക്കും.
‘നവരസയി’ലെ അഭിനേതാക്കളും അണിയറപ്രവർത്തകരും അവരുടെ സേവനങ്ങൾ സൗജന്യമായാണ് നൽകുന്നതെന്ന് നെറ്റ്ഫ്ലിക്സ് സ്ഥിരീകരിച്ചു.

Mani Ratnam and Jayendra Panchapakesan will produce Navarasa. (Photo: Netflix)
Read in IE: Mani Ratnam, Jayendra Panchapakesan bankroll Netflix’s Navarasa to support Tamil film industry
രതീന്ദ്രന്‍ പ്രസാദ് ഒരുക്കുന്ന ചിത്രത്തിലാണ് പാര്‍വതി അഭിനയിക്കുന്നത്. സിദ്ധാര്‍ത്താണ് സഹതാരം. ഈ ടീമിനൊപ്പം സഹകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട് എന്ന് പാര്‍വ്വതി പറഞ്ഞു.
നവരസയുടെ അണിയറയില്‍ ഇവരൊക്കെ
അഭിനേതാക്കള്‍
അരവിന്ദ് സ്വാമി, സൂര്യ, സിദ്ധാര്‍ത്, വിജയ് സേതുപതി, പ്രകാശ് രാജ്, ശരവണണ്‍, അളഗം പെരുമാള്‍, രേവതി, നിത്യ മേനോന്, പാര്‍വതി തിരുവോത്ത്, ഐശ്വര്യാ രാജേഷ്, പൂര്‍ണ്ണ, ഋത്വിക, പ്രസന്ന, വിക്രാന്ത്, സിംഹ, ഗൗതം കാര്‍ത്തിക്, അശോക് സെല്വന്, റോബോ ശങ്കര്‍, രമേശ് തിലക്, സനന്ത്, വിധു, ശ്രീരാം
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook