scorecardresearch

ബോക്‌സ് ഓഫീസിൽ വിജയ കുതിപ്പ്; പൊന്നിയിന്‍ സെല്‍വന്‍ മറികടന്നത് വിക്രം, ആര്‍ ആര്‍ ആര്‍ റെക്കോർഡുകൾ

തമിഴ്‌നാട്ടില്‍ മാത്രമായി 25.86 കോടിയാണ് ' പൊന്നിയിന്‍ സെല്‍വന്‍' സ്വന്തമാക്കിയിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ മാത്രമായി 25.86 കോടിയാണ് ' പൊന്നിയിന്‍ സെല്‍വന്‍' സ്വന്തമാക്കിയിരിക്കുന്നത്.

author-image
Entertainment Desk
New Update
Ponniyin Selvan trailer, Ponniyin Selvan

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം ' പൊന്നിയിന്‍ സെല്‍വന്‍' തമിഴ്‌നാട്ടില്‍ മാത്രമായി 25.86 കോടി സ്വന്തമാക്കിയിരിക്കുകയാണ്. റിലീസ് ദിവസം തന്നെയാണ് ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്. കമലഹാസന്റെ ' വിക്രം', രാജമൗലിയുടെ ' ആര്‍ആര്‍ആര്‍' എന്നിവയെ പിന്നിലാക്കിയിരിക്കുകയാണ് ഈ റെക്കോര്‍ഡ്.

Advertisment

ഹിന്ദി ആധിപത്യമുളള മേഖലകളില്‍ ആമിര്‍ ഖാന്‍, ഹൃത്തിക്ക് റോഷന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'വിക്രം വേദ' മത്സരത്തിനായി ഉണ്ടായിരുന്നു. 1.75 കോടി ബോളിവുഡ് കേന്ദ്രങ്ങളിലെ തീയറ്ററുകളില്‍ നിന്നു ' പൊന്നിയിന്‍ സെല്‍വന്‍' സ്വന്തമാക്കി.

Advertisment

അമേരിക്ക, ഓസ്ട്രലിയ എന്നീ രാജ്യങ്ങളിലും 'പൊന്നിയിന്‍ സെല്‍വന്‍' ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണെന്നാണ്‌ രമേഷ് ബാബുവിന്റെ ട്വീറ്റുകള്‍ വ്യക്തമാക്കുന്നത്.

തെന്നിന്ത്യൻ സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ മണിരത്നത്തിന്റെ 'പൊന്നിയിൻ സെൽവൻ' ആദ്യഭാഗം വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ ആമസോൺ പ്രൈം വീഡിയോ ആണ്.ഐശ്വര്യറായി ബച്ചൻ, ചിയാൻ വിക്രം, കാർത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസർ, സത്യരാജ്, പാർത്ഥിപൻ, ശരത് കുമാർ, ലാല്‍, റഹ്മാന്‍, പ്രഭു, അദിതി റാവു ഹൈദരി തുടങ്ങി വലിയൊരു താരനിര തന്നെ ഈ പീരീഡ് ചിത്രത്തിലുണ്ട്.

Maniratnam Tamil Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: