/indian-express-malayalam/media/media_files/uploads/2019/12/ponniyan-selvan.jpg)
Maniratnam 'Ponniyin Selvan' goes on floor: തമിഴിലെ ഇതിഹാസ നോവലായ കൽക്കി കൃഷ്ണമൂർത്തിയുടെ 'പൊന്നിയിൻ സെൽവനെ' ആധാരമാക്കി മണിരത്നം ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. തായ്‌ലൻഡില്‍ നടക്കുന്ന ആദ്യ ഷെഡ്യൂളില്‍ ജയം രവി, കാര്‍ത്തി എന്നിവരാണ് പ്രധാനമായുമുള്ളത്. 40 ദിവസത്തെ ഷെഡ്യൂളാണ് തായ്‌ലന്‍ഡില്‍ പ്ലാന്‍ ചെയ്തിരിക്കുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍. രണ്ടു ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.
ഒരു പീരിഡ് ചിത്രമാണ് 'പൊന്നിയിൻ സെൽവൻ'. അമ്മയുടെയും മകളുടെയും വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. ‘പൊന്നിയിന്‍ സെല്‍വനി’ല്‍ നന്ദിനി എന്ന കഥാപാത്രമാണ് ഐശ്വര്യ അവതരിപ്പിക്കുക എന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍. എന്നാൽ നന്ദിനി എന്ന കഥാപാത്രത്തിനൊപ്പം നന്ദിനിയുടെ അമ്മ മന്ദാകിനി ദേവിയുടെ വേഷവും ഐശ്വര്യ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. വളരെ ശക്തമായ കഥാപാത്രമാണ് നന്ദിനി. നോവലിലെ കഥാപാത്രമായ പെരിയ പാഴുവേതരായരെ മറ്റുള്ളവരുടെ നിര്‍ബന്ധത്താല്‍ വിവാഹം കഴിക്കേണ്ടി വരുന്ന നന്ദിനിയുടെ പക ചിത്രത്തിന് ഉണര്‍വേകും. തെലുങ്കു നടന്‍ മോഹന്‍ ബാബുവാണ് പാഴുവേതരായരെ അവതരിപ്പിക്കുന്നത്.
ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ ഐശ്വര്യ റായ് ബച്ചനെ കൂടാതെ ചിയാൻ വിക്രം, കാർത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, ഐശ്വര്യ രാജേഷ്, നാസർ, സത്യരാജ്, പാർത്ഥിബൻ, ശരത് കുമാർ, ലാല്‍, റഹ്മാന്‍, പ്രഭു, അദിതി റാവു ഹൈദരി, വിക്രം പ്രഭു തുടങ്ങി വൻതാരനിര തന്നെ ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എന്നാൽ ചിത്രത്തിലെ താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇതു വരെ അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.
ചിമ്പു, അരവിന്ദ് സ്വാമി, വിജയ് സേതുപതി, ജ്യോതിക, അരുണ്‍ വിജയ്, ഐശ്വര്യ രാജേഷ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ക്രൈം ത്രില്ലര്‍ 'ചെക്ക ചിവന്ത വാനം' ആണ് മണിരത്‌നത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.
Read Here: ഗുരുവിനടുത്തേക്ക് വീണ്ടും: മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കുന്നതിനെപ്പറ്റി ഐശ്വര്യ റായ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.