‘മാന്‍ഹോള്‍’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ അഭിമാനമായി മാറിയ വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് എത്തി. ‘സ്റ്റാന്‍ഡ് അപ്പ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് മുഖ്യ വേഷത്തിൽ എത്തുന്നത്. ജൂണില്‍ ചിത്രീകരണം ആരംഭിക്കും.
”മാന്‍ഹോളി’ല്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ‘സ്റ്റാന്‍ഡ് അപ്പ്’. ഒരു സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ അവരുടെ കുടുംബത്തെ അവരുടെ ജീവിതത്തെ, അവരുടെ സൗഹൃദങ്ങളെ, അവരുടെ സന്തോഷത്തെ, അവരുടെ വേദനകളെ, അവര്‍ക്ക് ആഴത്തിലുണ്ടായ മുറിവുകളെ എല്ലാം ഈ കോമഡിയിലൂടെ കാണിക്കുകയാണ്. ഈ കോമഡിയാണ് അവരുടെ ജീവിതത്തെ അനാവരണം ചെയ്യുന്നത്,’ വിധു പറയുന്നു.
Read More: Kerala State Film Awards 2017: പുരസ്കാര നിറവിൽ വിധു വിൻസെന്റും മാൻഹോളും
കേരളത്തിന് അത്ര തന്നെ പരിചിതമല്ലാത്ത ഒന്നാണ് സ്റ്റാന്‍ഡ് അപ്പ് കോമഡി. അത്തരം ഒരു വിഷയത്തെയാണ് വിധു തന്റെ പുതിയ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.
‘കേരളത്തിന് ചാക്യാര്കൂത്തിന്റെയൊക്കെ പാരമ്പര്യം ഉണ്ട്. പക്ഷെ അതെങ്ങനെ സിനിമയില്‍ ഉപയോഗിക്കാം എന്നുള്ളൊരു അന്വേഷണം കൂടിയാണ്. ജൂണില്‍ ചിത്രീകരണം ആരംഭിക്കും. മാന്‍ഹോളിന്റെ തിരക്കഥയൊരുക്കിയ ഉമേഷ് ഓമനക്കുട്ടനാണ് പുതിയ ചിത്രത്തിന്റേയും തിരക്കഥ ഒരുക്കുന്നത്. നവംബറില്‍ സിനിമ റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷ,’ വിധു വിന്‍സെന്റ് പറഞ്ഞു.
Read More: സിനിമയിലേക്കുള്ള വരവ് അപ്രതീക്ഷിതമായി: വിധു
വിധു വിന്‍സെന്റ് എന്ന സംവിധായികയ്ക്കൊപ്പം പ്രവര്‍ത്തിക്കുക എന്നതു തന്നെയാണ് ഈ സിനിമ തിരഞ്ഞെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചത് എന്ന് നിമിഷ സജയന് പറയുന്നു.
‘വിധുചേച്ചിയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. മാന്‍ഹോളിലൂടെ അവാര്‍ഡ് ഒക്കെ വാങ്ങിയ ആളല്ലേ. ഒരു സംവിധായികയുടെ സിനിമയില്‍ അഭിനയിക്കണം എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. അത് വിധുചേച്ചിയായപ്പോള് കൂടുതല്‍ സന്തോഷം തോന്നി. അതു തന്നെയാണ് ഈ സിനിമയോട് യെസ് പറയാനുള്ള എന്റെ ആദ്യ കാരണം. പിന്നെ ചിത്രം കൈകാര്യം ചെയ്യുന്നത് സ്റ്റാന്‍ഡ് അപ്പ് കോമഡി എന്ന വിഷയമാണ്. കേരളത്തില്‍ നമ്മള് ഇതേക്കുറിച്ച് അറിഞ്ഞു വരുന്നതേയുള്ളൂ. അതുകൊണ്ട് തന്നെ ഒട്ടും എക്സ്പ്ലോര്‍ ചെയ്യാത്ത ഒരു വിഷയമാണിത്. വിധു ചേച്ചി ഇങ്ങനെ ഒരു വിഷയം തിരഞ്ഞെടുത്തതിലും വളരെ സന്തോഷമുണ്ട്,’ നിമിഷ പറഞ്ഞു.
Read More: ഇതാണ് നിമിഷയെ സംസ്ഥാന പുരസ്കാരത്തിന് അർഹയാക്കിയ ‘ചോല’; ടീസർ
Read More: ‘ഈട’ എന്നെ പൊളിറ്റിക്കലാക്കി: നിമിഷ സജയന്
നിമിഷയെ സംസ്ഥാന പുരസ്കാരത്തിന് അര്‍ഹയാക്കിയ സനല്‍കുമാര്‍ ശശിധരന് ചിത്രം ‘ചോല’ ഈ വര്‍ഷം ഓഗസ്റ്റില്‍ തിയേറ്ററുകളില്‍ എത്തും.
കേരള സർക്കാറിന്റെ രണ്ട് പുരസ്കാരങ്ങളാണ് വിധു സംവിധാനം ചെയ്ത മാൻഹോളിനെ തേടിയെത്തിയത്. തോട്ടിപ്പണിക്കാരുടെ ജീവിതം പറഞ്ഞ മാൻഹോളിലൂടെ മികച്ച ചിത്രത്തിനുളള പുരസ്കാരവും മികച്ച സംവിധായികയുടെ പുരസ്കാരവുമാണ് വിധുവിന് കിട്ടിയത്. വിധുവിന്റെ ആദ്യ സംവിധാന സംരംഭമായിരു മാൻഹോൾ.