/indian-express-malayalam/media/media_files/uploads/2023/06/Mamukkoya.png)
Maneesha K S/ Instagram
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന 'തട്ടീം മുട്ടീം' പരമ്പരയിലൂടെ ശ്രദ്ധ നേടിയ താരമാണ് മനീഷ കെ എസ്. അഭിനേത്രി, ഗായിക, റേഡിയോ ജോക്കി, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയയാണ് മനീഷ. 32 വർഷമായി സംഗീതമേഖലയിൽ സജീവമാണ് താരം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ മത്സരാർത്ഥിയായിരുന്ന മനീഷ മികച്ച പ്രകടനം കാഴ്ച്ച ശേഷമായിരുന്നു ഹൗസിൽ നിന്ന് പടിയിറങ്ങിയത്.
സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നടൻ മാമുക്കോയയ്‌ക്കൊപ്പമുള്ള ഒരു ചിത്രമാണ് മനീഷ ഷെയർ ചെയ്തത്. മാമുക്കോയ വിട പറഞ്ഞ സമയത്ത് മനീഷ ബിഗ് ബോസ് ഹൗസിനകത്തായിരുന്നു. വിവാഹ മാലയും പൂച്ചെണ്ടുകളുമായിരിക്കുന്ന താരങ്ങളെയാണ് ചിത്രത്തിൽ കാണാനാവുന്നത്.
"രജനി സംവിധാനം ചെയ്ത ബിഹൈൻഡ് വുഡ്സിൽ പുറത്തിറങ്ങിയ വെബ് സീരീസാണ് 'തുടക്കം മാംഗല്യം …'മാമുക്കോയയോടൊപ്പം അഭിനയിക്കാൻ കിട്ടിയ അസുലഭമുഹൂർത്തം"എന്നാണ് മനീഷ കുറിച്ചത്. മനീഷയുടെ മകളെയും ചിത്രത്തിൽ കാണാം. ഏപ്രിൽ 26നാണ് മലയാളികളുടെ പ്രിയതാരം മാമുക്കോയ മരണപ്പെട്ടത്. ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രജനി കൃഷ്ണ കെ ആർ ന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'തുടക്കം മാംഗല്യം' സീരീസിന്റെ ആദ്യ നാൽ എപ്പിസോഡുകൾ യൂട്യൂബിൽ റിലീസായിട്ടുണ്ട്. ധ്യാൻ ശ്രീനിവാസൻ, ഗോപിക എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us