ഭർത്താവിന്റെ അപ്രതീക്ഷിത മരണത്തിന്റെ നടുക്കത്തിൽ മന്ദിര ബേദി

ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു മരണം

മന്ദിര ബേദിയുടെ ഭർത്താവും സംവിധായകനുമായ രാജ് കൗശലിന്റെ​​ അപ്രതീക്ഷിത മരണത്തിന്റെ നടുക്കത്തിലാണ് ബോളിവുഡ്. ഹൃദയാഘാതത്തെ തുടർന്നാണ് 49കാരനായ രാജ് കൗശലിന്റെ മരണം. ഇന്ന് പുലർച്ചെ നാലരയോടെ സ്വവസതിയിൽ വച്ച് രാജ് കൗശലിന് ഹൃദയാഘാതം ഉണ്ടാവുകയും വൈദ്യസഹായം എത്തിക്കുമ്പോഴേക്കും മരണം സംഭവിക്കുകയുമായിരുന്നുവെന്ന് രാജ് കൗശാലിന്റെ കുടുംബ സുഹൃത്തും നടനുമായ രോഹിത് റോയ് പി ടി ഐയോട് സ്ഥിരീകരിച്ചു. മുംബൈ ശിവാജി ഗ്രൗണ്ടിലാണ് സംസ്കാരചടങ്ങുകൾ.

രാജ് കൗശലിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയാണ് ബോളിവുഡ് താരങ്ങൾ. മനോജ് ബാജ്‌പേയി, നേഹ ധൂപിയ, ദിവ്യ ദത്ത, അർഷാദ് വാഴ്സി തുടങ്ങി നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ ദുഃഖം പങ്കുവച്ചത്. സംസ്കാരചടങ്ങുകളിൽ നിന്നുള്ള ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഭർത്താവിന്റെ വിയോഗത്തിൽ തകർന്നു പോയ മന്ദിരയെ ചിത്രങ്ങളിൽ കാണാം.

അടുത്തിടെ നടന്ന ഒരു ഒത്തുച്ചേരലിന്റെ ചിത്രം പങ്കുവച്ചാണ് നേഹയുടെ കുറിപ്പ്: “രാജ്, കൂടുതൽ‌ കൂടുതൽ‌ ഓർമ്മകൾ‌ സൃഷ്‌ടിക്കുന്നതിനാണ് നമ്മൾ‌ ഈ ചിത്രം എടുത്തത്. നിങ്ങൾ‌ ഇനി ഞങ്ങളോടൊപ്പമില്ലെന്ന് വിശ്വസിക്കാൻ‌ കഴിയുന്നില്ല. മന്ദിര, എന്റെ ശക്തയായ പെൺകുട്ടി, ഞാൻ‌ വാക്കുകൾ‌ നഷ്‌ടപ്പെടുന്നു. എന്റെ ഹൃദയം വീറിനിയെും താരയേയും ഓർത്ത് സങ്കടപ്പെടുന്നു. ഞെട്ടലോടെയാണ് ഞാനീ കുറിപ്പെഴുതുന്നത്, നിത്യശാന്തി നേരുന്നു രാജ്.”

എഴുത്തുകാരനും സംവിധായകനുമായ രാജ് കൗശലിനും മന്ദിര ബേദിയ്ക്കും വീർ, താര എന്നിങ്ങനെ രണ്ടു കുഞ്ഞുങ്ങളാണ് ഉള്ളത്. 1999 ഫെബ്രുവരി 14നായിരുന്നു ഇവരുടെ വിവാഹം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mandira bedi husband filmmaker raj kaushal dead

Next Story
ഉറങ്ങികിടക്കുന്ന സത്യൻ മാഷിന്റെ കാൽ തൊട്ടു വന്ദിച്ച് തുടങ്ങി; കാലത്തിന്റെ റീൽ തിരിച്ച് മമ്മൂട്ടിmammootty's first ever appearance on celluloid
The moderation of comments is automated and not cleared manually by malayalam.indianexpress.com