25 ഇയർ ചലഞ്ചുമായി എത്തുകയാണ് ബോളിവുഡ് താരവും അവതാരകയും മോഡലുമായ മന്ദിര ബേദി. ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’ എന്ന ബോളിവുഡ് ചിത്രത്തിന്റെ 25-ാം വാർഷികത്തിനോട് അനുബന്ധിച്ചാണ് മന്ദിരയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. “25 ഇയർ ചലഞ്ച്. സിനിമാചരിത്രത്തിലിടം പിടിച്ച ഒരു സിനിമയുടെ ഭാഗമായിരിക്കുക എന്നത് അത്ഭുതകരമായൊരു അനുഭവമാണ്. ഞാനൊരുപാട് മാറി, ജീവിതവും ഒരുപാട് മാറി. പക്ഷേ സ്നേഹത്തിന്റെ കളർ ഇന്നും ചുവപ്പാണ്.” മന്ദിര കുറിക്കുന്നു.
Read more: ഷാരൂഖ് ഖാന് പകരം സംവിധായകൻ ആദ്യം തീരുമാനിച്ചത് പ്രശസ്ത ഹോളിവുഡ് താരത്തെ
മോഡലിംഗിൽ തിളങ്ങിയ മന്ദിര 1994 ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്യപ്പെട്ട ‘ശാന്തി’ എന്ന പരമ്പരയിലെ നായികാകഥാപാത്രമായി അവതരിപ്പിച്ചുകൊണ്ടാണ് ശ്രദ്ധ നേടുന്നത്. 1995ൽ ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. ലോകകപ്പ് ക്രിക്കറ്റ് അവതരണത്തിലൂടെയും ടെലിവിഷൻ അവതരണത്തിലൂടെയും പിന്നീട് ശ്രദ്ധ നേടുന്ന മന്ദിരയെയാണ് പ്രേക്ഷകർ കണ്ടത്.
ചലച്ചിത്രസംവിധായകനായ രാജ് കുശൽ ആണ് മന്ദിരയുടെ ഭർത്താവ്. 1999 ഫെബ്രുവരി 14നായിരുന്നു ഇവരുടെ വിവാഹം. ഫിറ്റ്നസ്സിലും ആരോഗ്യപരിപാലനത്തിലുമൊക്കെ ഏറെ ശ്രദ്ധ നൽകുന്ന വ്യക്തിയാണ് നാൽപ്പത്തിയെട്ടുകാരിയായ മന്ദിര.
Read more: ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’ താരങ്ങൾ ഇന്ന്; ചിത്രങ്ങൾ കാണാം
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook