scorecardresearch

‘മണ്ടന്മാര്‍ ലണ്ടനില്‍’; യൂറോപ്പില്‍ കറങ്ങുന്ന സത്യന്‍ അന്തിക്കാടിന്റെ പഴയ ചിത്രം വൈറല്‍

മലയാളത്തില്‍ നിന്ന് ആദ്യമായി യൂറോപ്പില്‍ ചിത്രീകരിച്ച സിനിമയാണ് ‘മണ്ടന്‍മാര്‍ ലണ്ടനില്‍’

‘മണ്ടന്മാര്‍ ലണ്ടനില്‍’; യൂറോപ്പില്‍ കറങ്ങുന്ന സത്യന്‍ അന്തിക്കാടിന്റെ പഴയ ചിത്രം വൈറല്‍

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിൽ 1993ൽ പുറത്തിറങ്ങിയ ചിത്രമാണ് മണ്ടൻമാർ ലണ്ടനിൽ. സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി യൂറോപ്പിൽ ചുറ്റിക്കറങ്ങുന്ന സത്യൻ അന്തിക്കാട് രാജന്‍ ബാലകൃഷ്ണന്‍, മോമി എന്നിവരുടെ ഒരു പഴയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൌതുകമുണർത്തുന്നത്. സിനിമ പ്രാന്തന്‍ എന്ന ഫേസ്ബുക്ക് പേജാണ് ചിത്രം പങ്കുവെച്ചത്.

സത്യൻ അന്തിക്കാട്, രാജൻ ബാലകൃഷണൻ & മോമി ()

ചിത്രം: മണ്ടന്മാർ ലണ്ടനിൽ
Location : England
(1st Mal movie shot at Europe)

Posted by Cinema Pranthan on Saturday, 26 December 2020

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഡോ ബാലകൃഷ്ണനാണ്. ആനന്ദക്കുട്ടന്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചു. റിയാസ് മൂവീസിന്റെ ബാനറില്‍ പി എച്ച് റഷീദാണ് ‘മണ്ടന്മാര്‍ ലണ്ടനില്‍’ നിര്‍മ്മിച്ചത്. സത്യന്‍ അന്തിക്കാട് എഴുതിയ വരികള്‍ക്ക് ശ്യാമാണ് സംഗീതം പകര്‍ന്നത്.

ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, ശങ്കരാടി, സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. മലയാളത്തില്‍ നിന്ന് ആദ്യമായി യൂറോപ്പില്‍ ചിത്രീകരിച്ച സിനിമയാണ് ‘മണ്ടന്‍മാര്‍ ലണ്ടനില്‍’.

തലയില്‍കുന്ന് എന്ന ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഗ്രാമത്തില്‍ ‘കലാ സമതി’ എന്ന സംഘടനയാണ് അമ്പലങ്ങളിലെല്ലാം നാടകങ്ങള്‍ നടത്തുന്നത്. ചിത്രത്തിലെ ചന്ദ്രന്‍ മേനോന്‍ എന്ന കഥാപാത്രം ലണ്ടനില്‍ നിന്ന് ഗ്രാമത്തിലെത്തുകയാണ്. ഗ്രാമത്തിലെത്തിയ ചന്ദ്രന്‍ അഞ്ച് പേരെ ലണ്ടനിലേക്ക് നാടകം കളിക്കാന്‍ കൊണ്ടുപോകാമെന്ന് വാക്കു കൊടുത്തു. അങ്ങനെ റഷീദ്, വാസു, കുഞ്ഞുണ്ണി മാഷ്, ചോയി മൂപ്പന്‍, അമ്മിണി എന്നിവര്‍ ലണ്ടനിലേക്ക് യാത്ര തിരിച്ചു. എന്നാല്‍ വിമാനത്താവളത്തില്‍ അവരെ സ്വീകരിക്കാന്‍ ചന്ദ്രന്‍ വന്നില്ല. ഇംഗ്ലീഷ് അറിയാതെ അഞ്ച് പേര് ലണ്ടനില്‍ നിലനിന്ന് പോകാന്‍ കാണിച്ച് കൂട്ടുന്ന മണ്ടത്തരങ്ങളാണ്സിനിമ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mandanmar landonil sathyan anthikad old picture goes viral