/indian-express-malayalam/media/media_files/2025/12/09/man-vs-baby-ott-fi-2025-12-09-11-54-30.jpg)
Man Vs Baby OTT
Man Vs Baby OTT: ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രിയതാരം റോവൻ അറ്റ്കിൻസൺ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ കോമഡി വെബ് സീരീസായ 'മാൻ വേഴ്സസ് ബേബി' ഒടിടി റിലീസിനൊരുങ്ങുന്നു. 2022-ൽ ഹിറ്റായ 'മാൻ വേഴ്സസ് ബീ' എന്ന സീരീസിൻ്റെ തുടർച്ചയാണ് ഈ ക്രിസ്മസ് സ്പെഷ്യൽ സീരീസ് പ്രദർഷനത്തിന് ഒരുങ്ങുന്നത്.
Also Read: പശുപതിയുടെ ത്രില്ലർ സീരിസ്; കുട്രം പുരിന്ദവൻ ഒടിടിയിലെത്തി; എവിടെ കാണാം
'മാൻ വേഴ്സസ് ബീ' യിൽ നമ്മൾ കണ്ട ട്രെവർ ബിംഗ്‌ലി എന്ന, നല്ല മനസ്സുള്ളതും എന്നാൽ അബദ്ധങ്ങൾ മാത്രം കൈമുതലായുള്ള കഥാപാത്രത്തെയാണ് റോവൻ അറ്റ്കിൻസൺ ഇതിലും അവതരിപ്പിക്കുന്നത്. ഇത്തവണ അദ്ദേഹം ഒരു ആഢംബര വീട്ടിൽ ഹൗസ് സിറ്റിങ്ങിനായി എത്തുന്നതും, അവിടെ ക്രിസ്മസ് കാലത്ത് ആകസ്മികമായി ഒരു കുഞ്ഞിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുന്നതുമാണ് കഥയുടെ ഇതിവൃത്തം.
Also Read: ഉടുപ്പ് ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തും, എവിടെ കാണാം?
കുഞ്ഞിനെ പരിപാലിക്കാനുള്ള ട്രെവറിൻ്റെ ശ്രമങ്ങൾ പതിവുപോലെ കോമഡി രംഗങ്ങൾക്ക് വഴിമാറുന്നു. അദ്ദേഹത്തിൻ്റെ കൈയ്യിലിരിപ്പുകൊണ്ട് കുഞ്ഞും, വീടും, ചുറ്റുമുള്ള സാഹചര്യങ്ങളും എങ്ങനെ കുഴപ്പത്തിലാകുന്നു എന്നതാണ് സീരീസിൻ്റെ കാതൽ. റോവൻ അറ്റ്കിൻസൻ്റെ ട്രേഡ്മാർക്ക് ആയ ഫിസിക്കൽ കോമഡിയും അബദ്ധങ്ങളും ആസ്വദിക്കാൻ ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.
Also Read: പ്രണവിന്റെ ഡീയസ് ഈറെ ഒടിടിയിലെത്തി, എവിടെ കാണാം?
Man Vs Baby OTT Date & PlatForm: മാൻ വേഴ്സസ് ബേബി
ഈ ചിരിവിരുന്ന് 2025 ഡിസംബർ 11-ന് പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി എത്തുകയാണ്. ഹിന്ദി ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിലും ഇത് ലഭ്യമാകും.
Read More: നിവിൻ പോളിയുടെ ഫാർമ ഒടിടിയിൽ, എവിടെ എപ്പോൾ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us