നെടുമങ്ങാട്: യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ചെന്ന കേസില്‍ സംവിധായിക ലക്ഷ്മി ദീപ്ത (ശ്രീല പി മാണി) അറസ്റ്റില്‍. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയുടെ പരാതിയില്‍ അരുവിക്കര പൊലീസാണ് ലക്ഷ്മിയെ അറസ്റ്റ് ചെയ്തത്.
സംവിധായകയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി. ഇവര്‍ക്കു കോടതി ഉപാധികളോടെ ജാമ്യം നല്‍കി. എല്ലാ ബുധനന്‍, വ്യാഴാം ദിവസങ്ങളില്‍ രാവിലെ ഒന്‍പതിനും 12നുമിടയില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം. ഇങ്ങനെ ആറാഴ്ച ഹാജരാകാനാണു നിര്‍ദേശം.
അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന തെളിവുകള്‍ നല്‍കണം. ചോദ്യം ചെയ്യാന്‍ സമയം കൂടുതല്‍ വേണമെങ്കില്‍ അനുവദിക്കണമെന്നും കോടതി ജാമ്യ ഉത്തരവില്‍ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ജാമ്യമനുവദിച്ചത്.
സിനിമയില്‍ നായകനാക്കാമെന്നു പറഞ്ഞ് അശ്ലീല സീരീസില്‍ അഭിനയിപ്പിച്ച് സംപ്രേഷണം ചെയ്തുവെന്നാണ് ഇരുപത്തിയാറുകാരന്റെ പരാതി. അശ്ലീല വെബ് സീരീസാണെന്നു തന്നോട് ആദ്യം പറഞ്ഞിരുന്നില്ലെന്നാണു യുവാവ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
കുറച്ചു ഭാഗം ചിത്രീകരിച്ച ശേഷം തന്നെ കൊണ്ട് കരാറില്‍ ഒപ്പുവയ്പിക്കുകയും പിന്നീട് അശ്ലീല വെബ് സീരീസാണെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയും ചെയ്തുവെന്നാണു പരാതി. അരുവിക്കരയിലെ ഒറ്റപ്പെട്ട സ്ഥലത്തെ അപ്പാര്‍ട്‌മെന്റിലായിരുന്നു ചിത്രീകരണം.