scorecardresearch
Latest News

മാമുക്കോയയുടെ മകൻ സിനിമയിലേക്ക്

എൽഎൽബി എന്ന ചിത്രത്തിലൂടെയാണ് നിസാർ അഭിനയരംഗത്തേക്ക് എത്തുന്നത്

മാമുക്കോയയുടെ മകൻ സിനിമയിലേക്ക്

നാലു പതിറ്റാണ്ടിലേറെയായി ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇഷ്ടം കവർന്നും , മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിലൊരായി നിറഞ്ഞുനിൽക്കുകയാണ് മാമുക്കോയ. മലയാളികളുടെ ഈ പ്രിയനടൻ സോഷ്യൽ മീഡിയയ്ക്ക് അവരുടെ സ്വന്തം തഗ് ലൈഫ് കിങ്ങാണ്.

മാമുക്കോയയുടെ മകൻ മുഹമ്മദ് നിസാറും പിതാവിന്റെ വഴിയെ അഭിനയരംഗത്തേക്ക് എത്തിയിരിക്കുകയാണ്. ശ്രീനാഥ് ഭാസി, അനൂപ് മേനോൻ, ശ്രീജിത് രവി എന്നിവരൊക്കെ ശ്രദ്ധേയ കഥാപാത്രങ്ങളായി വരുന്ന എല്‍എല്‍ബി എന്നുപേരിട്ട ചിത്രത്തിൽ ചെറിയൊരു കഥാപാത്രത്തെ നിസാറും അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട് പുരോഗമിക്കുകയാണ്.

https://www.manoramamax.com/news/detail/143467/muhammednizar-film?fbclid=IwAR23zfphFUN24Kll2ud91tEMGO157ThafwJkHLBVo0S8niQTmZQGtBgkOfQ

സൗഹൃദത്തിന്റെ പുറത്താണ് സിനിമയിലേക്ക് എത്തിയത് എന്നാണ് നിസാർ പറയുന്നത്. സുഹൃത്തുക്കളുടെ സിനിമയിൽ ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് നിസാർ അഭിനയിക്കുന്നത്. “ചെറിയൊരു വേഷമാണ്. ചങ്ങാതിമാർ നിർബന്ധിച്ചപ്പോാൾ ചെയ്തതാണ്. ക്യാമറയെ അഭിമുഖീകരിക്കാനൊക്കെയുള്ള മടിയും മാറുമല്ലോ,” നിസാർ പറയുന്നു.

കുട്ടിക്കാലം മുതൽ തന്നെ അഭിനയത്തോട് ഇഷ്ടമുണ്ടായിരുന്നുവെന്നാണ് നിസാർ പറയുന്നത്. “താൽപ്പര്യം മാത്രം പോരല്ലോ, അതിനുള്ള മിടുക്കും ഭാഗ്യവും അവസരവും വേണമല്ലോ, കാര്യങ്ങളെല്ലാം ഒത്തുവന്നാല്‍ അഭിനയത്തില്‍ ഒരു കൈ നോക്കാം,” എന്നാണ് നിസാർ പറയുന്നത്. വയനാട്ടിൽ റിസോർട്ട് നടത്തുകയാണ് നിസാർ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mamukkoya s son muhammed nizar steps into acting